മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ.സി വേണുഗോപാലിനെ സന്ദർശിച്ച് ദേശീയ നേതാക്കൾ
കേരളത്തിലെ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കവെ, എ.ഐ.സി.സി. സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ സന്ദർശിച്ച് പ്രമുഖ യുവനേതാക്കൾ. ഇന്ത്യൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാനു ചിബ്, ഇമ്രാൻ പ്രതാപ്‌ഗർഹി എം.പി തുടങ്ങിയ നേതാക്കളാണ് വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയത്. കേരളത്

കേരളത്തിലെ മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കവെ, എ.ഐ.സി.സി. സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ സന്ദർശിച്ച് പ്രമുഖ യുവനേതാക്കൾ. ഇന്ത്യൻ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാനു ചിബ്, ഇമ്രാൻ പ്രതാപ്‌ഗർഹി എം.പി തുടങ്ങിയ നേതാക്കളാണ് വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിൽ ഇവർ അദ്ദേഹത്തെ അഭിനന്ദിച്ചു.
വരാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ചും നിലവിലെ സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചും നേതാക്കൾ വേണുഗോപാലുമായി വിശദമായ ചർച്ചകൾ നടത്തി. മുഖ്യമന്ത്രി പദവി സംബന്ധിച്ച് ഹൈക്കമാൻഡ് അന്തിമ തീരുമാനത്തിലേക്ക് നീങ്ങുന്നതിനിടെയുള്ള ഈ കൂടിക്കാഴ്ചകൾക്ക് രാഷ്ട്രീയ പ്രാധാന്യമേറെയാണ്.
അതേസമയം, ബി.ജെ.പി. നേതാക്കൾക്കെതിരെയുള്ള പഴയ അഴിമതി ആരോപണങ്ങൾ ഉയർത്തിക്കാട്ടി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. പശ്ചിമ ബംഗാൾ ബി.ജെ.പി. നേതാവ് സുവേന്ദു അധികാരി കോഴ വാങ്ങുന്ന ദൃശ്യങ്ങൾ ബി.ജെ.പി. തങ്ങളുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ നിന്നും നീക്കം ചെയ്തതിനെ പരിഹസിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് പഴയചിറ യൂണിറ്റ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചു. മമത ബാനർജി സർക്കാരിലെ നേതാക്കൾക്കെതിരെ ബി.ജെ.പി. തന്നെ പുറത്തുവിട്ട സ്റ്റിംഗ് ഓപ്പറേഷൻ വീഡിയോകൾ, സുവേന്ദു അധികാരി ബി.ജെ.പിയിൽ ചേർന്നതോടെ പാർട്ടി ‘മുക്കി’ എന്നാണ് ആരോപണം.
കേരളത്തിലെ മുഖ്യമന്ത്രി പദവിയെക്കുറിച്ചുള്ള അന്തിമ തീരുമാനം ബുധനാഴ്ച ഉണ്ടാകുമെന്നാണ് സൂചന. വി.ഡി. സതീശനും കെ.സി. വേണുഗോപാലും തമ്മിലുള്ള പോര് മുറുകുന്നതിനിടെ മുതിർന്ന നേതാക്കളുടെയും ഘടകകക്ഷികളുടെയും അഭിപ്രായങ്ങൾ ഹൈക്കമാൻഡ് ഗൗരവമായി പരിഗണിച്ചുവരികയാണ്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
