ക’ ഫെസ്റ്റിവലിന്റെ മറവിൽ ‘മാതൃഭൂമി’ നികുതി വെട്ടിക്കുന്നു ആരോപണവുമായി ഐ.എ.എസ് ഉദ്യോഗസ്ഥൻ
തിരുവനന്തപുരം: മാതൃഭൂമി സംഘടിപ്പിക്കുന്ന ‘ക’ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മറവിൽ കോടിക്കണക്കിന് രൂപയുടെ ജിഎസ്ടി വെട്ടിപ്പ് നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി എൻ പ്രശാന്ത് ഐഎഎസ് രംഗത്ത്. മറുനാടൻ മലയാളിയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കവേയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. പത്രങ്ങൾക്ക് നൽകുന്ന 5 ശതമാനം ജിഎസ

തിരുവനന്തപുരം: മാതൃഭൂമി സംഘടിപ്പിക്കുന്ന ‘ക’ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ മറവിൽ കോടിക്കണക്കിന് രൂപയുടെ ജിഎസ്ടി വെട്ടിപ്പ് നടക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി എൻ പ്രശാന്ത് ഐഎഎസ് രംഗത്ത്. മറുനാടൻ മലയാളിയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കവേയാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്. പത്രങ്ങൾക്ക് നൽകുന്ന 5 ശതമാനം ജിഎസ്ടി നിരക്ക് ഉപയോഗിച്ച്, യഥാർത്ഥത്തിൽ 18 ശതമാനം ജിഎസ്ടി നൽകേണ്ട ഇവന്റുകളെ മാതൃഭൂമി മറച്ചുപിടിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ലിറ്ററേച്ചർ ഫെസ്റ്റിവൽ പോലുള്ള പരിപാടികൾ ‘ഇവന്റുകൾ’ എന്ന വിഭാഗത്തിലാണ് വരുന്നത്. ഇതിന് 18 ശതമാനം നികുതി നൽകണമെന്നിരിക്കെ, പത്രവുമായി ബന്ധപ്പെട്ട ബില്ലുകളിൽ ഉൾപ്പെടുത്തി നികുതി കുറച്ച് കാണിക്കുകയാണ് ചെയ്യുന്നത്. ഇത്തരം പരിപാടികളിൽ ജിഎസ്ടി ഉദ്യോഗസ്ഥർ വരെ നേരിട്ട് പങ്കെടുക്കുന്നുണ്ടെന്നും, ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കോടിക്കണക്കിന് രൂപയുടെ ഈ വെട്ടിപ്പ് നടക്കുന്നതെന്നും പ്രശാന്ത് ആരോപിച്ചു.
മാധ്യമസ്ഥാപനമെന്ന പദവി ഉപയോഗിച്ച് എന്തും ചെയ്യാമെന്ന ധാർഷ്ട്യമാണ് മാതൃഭൂമി കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ കോഴിക്കോട് കളക്ടറായിരുന്ന സമയത്തും വയനാട്ടിൽ ജോലി ചെയ്തിരുന്നപ്പോഴും ഭൂമി സംബന്ധമായ ചില വിഷയങ്ങളിൽ താൻ എടുത്ത കർശന നിലപാടുകളാണ് മാതൃഭൂമിക്ക് തന്നോട് ശത്രുതയുണ്ടാക്കാൻ കാരണമെന്നും അദ്ദേഹം വെളിപ്പെടുത്തി. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനും കള്ളവാർത്തകൾ ചമയ്ക്കാനും അവർ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമാണെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.
മാധ്യമങ്ങളും ബ്യൂറോക്രസിയും രാഷ്ട്രീയക്കാരും ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇത്തരം അഴിമതികൾക്ക് പിന്നിലെന്ന് അദ്ദേഹം വിമർശിച്ചു. മാധ്യമങ്ങളുടെ ശക്തി ഉപയോഗിച്ച് ആരെയും ഇല്ലാതാക്കാം എന്ന് കരുതുന്നവർക്കെതിരെ സംസാരിക്കേണ്ടത് തന്റെ ധർമ്മമാണെന്നും, ഇത്തരം അഴിമതികൾ പൊതുസമൂഹം അറിയണമെന്നും പ്രശാന്ത് പറഞ്ഞു. ഇതിനെതിരെ നിയമപരമായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
