എം.വി നികേഷ് കുമാർ ജില്ലാ കമ്മിറ്റിയില്‍
തളിപ്പറമ്പ്: എം.വി. ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് ദിവസമായി തളിപ്പറമ്പിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് തീരുമാനം. എം.വി. നികേഷ് കുമാർ, എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷ കെ. അനുശ്രീ എന്നിവരടക്കം 11 പേരെ പുതിയതായി ജില്ലാ കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തി. 2019-ൽ പി.

തളിപ്പറമ്പ്: എം.വി. ജയരാജൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് ദിവസമായി തളിപ്പറമ്പിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ് തീരുമാനം. എം.വി. നികേഷ് കുമാർ, എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷ കെ. അനുശ്രീ എന്നിവരടക്കം 11 പേരെ പുതിയതായി ജില്ലാ കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തി.
2019-ൽ പി. ജയരാജൻ ലോക്സഭയിലേക്ക് മത്സരിച്ചതിനെ തുടർന്നാണ് എം.വി. ജയരാജൻ ആദ്യമായി ജില്ലാ സെക്രട്ടറിയായത്. 2021-ൽ അദ്ദേഹം ഈ സ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് മത്സരിച്ചെങ്കിലും കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനോട് അദ്ദേഹം പരാജയപ്പെട്ടു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട 11 അംഗങ്ങളിൽ എം.വി. നികേഷ് കുമാറിനും കെ. അനുശ്രിക്കും പുറമെ പി. ഗോവിന്ദൻ, കെ.പി.വി. പ്രീത, എൻ. അനിൽ കുമാർ, സി.എം. കൃഷ്ണൻ, മുഹമ്മദ് അഫ്സൽ, സരിൻ ശശി, കെ. ജനാർദ്ദനൻ, സി.കെ. രമേശൻ എന്നിവരും ഉൾപ്പെടുന്നു.
മുൻ മാധ്യമപ്രവർത്തകനും 2016-ൽ അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായിരുന്നു എം.വി. നികേഷ് കുമാർ. അദ്ദേഹം അടുത്ത കാലത്താണ് മാധ്യമപ്രവർത്തനം അവസാനിപ്പിച്ച് സി.പി.എമ്മിൽ സജീവമായത്.
ജില്ലാ സമ്മേളനത്തിൽ ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട വിവാദങ്ങൾ, പി.പി. ദിവ്യക്കെതിരായ കേസും നടപടിയും, പി. ജയരാജനെതിരെ പാർട്ടി വിട്ട മനു തോമസ് ഉന്നയിച്ച ആരോപണങ്ങൾ എന്നിവയും ചർച്ചയായി.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
