‘ആഘോഷം എങ്ങനെയെന്ന് തീരുമാനിക്കാൻ മുസ്‌ലിംകൾക്ക് അവകാശമുണ്ട്’ സിപിഎമ്മിന് മറുപടിയുമായി കാന്തപുരം വിഭാഗം
വിവാദ സ്ത്രീവിരുദ്ധ പ്രസ്താവനയുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ സിപിഎമ്മിനെതിരെ തിരിച്ചടിയുമായി സമസ്ത കാന്തപുരം വിഭാഗം. സിപിഎം കൂടുതൽ മതനിരപേക്ഷതയും ജനാധിപത്യ ബോധവും പ്രകടിപ്പിക്കണമെന്ന് വൈസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുല്ല സഖാഫി ആവശ്യപ്പെട്ടു. ‘സിറാജ്’ ദിനപത്രത്തിൽ ‘ഇതാണോ ഇവരൊക്കെ സ്വപ്‌നം കാണുന്ന

വിവാദ സ്ത്രീവിരുദ്ധ പ്രസ്താവനയുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ സിപിഎമ്മിനെതിരെ തിരിച്ചടിയുമായി സമസ്ത കാന്തപുരം വിഭാഗം. സിപിഎം കൂടുതൽ മതനിരപേക്ഷതയും ജനാധിപത്യ ബോധവും പ്രകടിപ്പിക്കണമെന്ന് വൈസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുല്ല സഖാഫി ആവശ്യപ്പെട്ടു. ‘സിറാജ്’ ദിനപത്രത്തിൽ ‘ഇതാണോ ഇവരൊക്കെ സ്വപ്‌നം കാണുന്ന നൂറ്റാണ്ട്’ എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം പാർട്ടിക്കെതിരെ വിമർശനമുന്നയിച്ചത്.
മുസ്‌ലിം സമുദായത്തിന് തങ്ങളുടെ മതപരമായ ആഘോഷങ്ങൾ എങ്ങനെ നടത്തണമെന്ന് തീരുമാനിക്കാനുള്ള അവകാശമുണ്ടെന്നും അതാണ് യഥാർത്ഥ മതേതരത്വമെന്നും റഹ്മത്തുല്ല സഖാഫി വ്യക്തമാക്കുന്നു. കോട്ടയത്ത് പാർട്ടി സംസ്ഥാന സമ്മേളനത്തിനിടെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചപ്പോൾ, ഇത് ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ലെന്നും അച്ചടക്കം പാലിക്കണമെന്നും പിണറായി വിജയൻ പറഞ്ഞത് അദ്ദേഹം ഓർമ്മിപ്പിച്ചു. അതേപോലെ സ്വന്തം സമുദായത്തിലെ ആഘോഷങ്ങളിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് ഓർമ്മിപ്പിച്ചതിനെ ഉൾക്കൊള്ളാനുള്ള ജനാധിപത്യപരമായ സഹിഷ്ണുത സിപിഎം കാണിക്കണമെന്ന് അദ്ദേഹം ലേഖനത്തിലൂടെ ആവശ്യപ്പെട്ടു.
സിപിഎം സ്വന്തം പാർട്ടിയിലെ വനിതാ നേതാക്കളുടെ അവകാശങ്ങൾ സംരക്ഷിക്കാനാണ് ആദ്യം മുൻകൈയെടുക്കേണ്ടതെന്ന് ലേഖനം പരിഹസിക്കുന്നു. പാർട്ടിയിലെ ഉപനേതൃപദവി തർക്കങ്ങളിൽ നിന്ന് മാധ്യമങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ഇപ്പോൾ നേതാക്കൾ ഈ വിഷയത്തിലേക്ക് ചാടിപ്പുറപ്പെട്ടിരിക്കുന്നത്. സ്വന്തം പ്രസ്ഥാനത്തിലെ സ്ത്രീകളെക്കാൾ കൂടുതൽ ശ്രദ്ധയും ആവേശവുമാണ് മുസ്‌ലിം സ്ത്രീകളുടെ കാര്യത്തിൽ പി.കെ. ശ്രീമതിക്കും കെ.കെ. ശൈലജയ്ക്കുമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുരോഗമനം എന്ന് അവകാശപ്പെട്ട് പ്രകൃതിവിരുദ്ധതയും മാനുഷിക വിരുദ്ധതയും പ്രചരിപ്പിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകളെന്നും സഖാഫി വിമർശിച്ചു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
