കൊച്ചിയിൽ മുസ്ലിം യൂത്ത് ലീഗ് റാലി: മുനവ്വറലി തങ്ങളും പി.കെ. ഫിറോസും ഉള്‍പ്പെടെ കണ്ടാലറിയുന്ന 2000 പേർക്കെതിരെ കേസ്
മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ. ഫിറോസ് എന്നിവരടക്കമുള്ളവർക്കെതിരെയാണ് കേരള പൊലീസ് കേസസ് രജിസ്റ്റർ ചെയ്തത്

കൊച്ചിയിൽ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സമ്മേളനത്തോടനുബന്ധിച്ചുള്ള റാലി ഗതാഗതക്കുരുക്കിന് കാരണമായ സംഭവത്തിൽ പോലീസ് കേസെടുത്തു. മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ. ഫിറോസ് എന്നിവരടക്കമുള്ളവർക്കെതിരെയാണ് കേരള പൊലീസ് കേസസ് രജിസ്റ്റർ ചെയ്തത്.
ഗോശ്രീ പാലം മുതൽ മറൈൻ ഡ്രൈവ് വരെയായിരുന്നു യൂത്ത് ലീഗ് റാലി സംഘടിപ്പിച്ചത്. ഈ റാലിയെത്തുടർന്ന് നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയും പൊതുജനങ്ങൾക്ക് വലിയ തോതിൽ യാത്രാതടസ്സം നേരിടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടികൾ സ്വീകരിച്ചിരിക്കുന്നത്.
നേതാക്കൾക്ക് പുറമേ, റാലിയിൽ പങ്കെടുക്കുകയും ഗതാഗത തടസ്സമുണ്ടാക്കുകയും ചെയ്ത കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ ഗതാഗത തടസ്സം സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ ചുമത്തിയാണ് പോലീസ് നടപടി.
സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും നിയമവിരുദ്ധമായ ഒത്തുകൂടലുകൾക്കും ഗതാഗത തടസ്സങ്ങൾക്കുമെതിരെ ശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
Related Stories

ചൈനയില്‍ ഇനി വിമാനവും ഇലക്ട്രിക്; മനുഷ്യരെ വഹിച്ചുള്ള പരീക്ഷണപ്പറക്കൽ വിജയം
web desk · 18 minutes ago

സഭയ്ക്കുണ്ടായത് വലിയ മുറിവ്, ഉണ്ടാക്കിയവർ തന്നെ ഉണക്കണം; സ്പീക്കറെ വേദിയിലിരുത്തി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭ
web desk · 5 hours ago

തിരൂരങ്ങാടിയിൽ 13-കാരൻ ഷോക്കേറ്റ് മരിച്ച സംഭവം: ഖേദം പ്രകടിപ്പിച്ച് കെഎസ്ഇബി; അടിയന്തര അന്വേഷണത്തിന് മന്ത്രിയുടെ നിർദേശം
web desk · 5 hours ago

ഷാജൻ സ്കറിയക്ക് അടുത്ത കുരുക്ക്, ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് വീണ ജോർജും കെകെ ശൈലജയും
web desk · 1 day ago
