‘ഒരു അവകാശബോധത്തോടെയും ആ മണ്ണില്‍ ചവിട്ടിപ്പോകരുത്’ ലീഗ് നിര്‍മ്മിച്ച് നല്‍കിയ വീടുകളിലേക്ക് അനാവശ്യ പ്രവേശനം നിരോധിച്ചു
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്‌ലിംലീഗ് നിർമ്മിച്ചുനൽകിയ പുനരധിവാസ വീടുകളിലേക്ക് പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും പ്രവേശനം നിരോധിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഈ തീരുമാനം അറിയിച്ചത്. വിനോദസഞ്ചാരത്തിനെന്ന പോലെ ബസു

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്‌ലിംലീഗ് നിർമ്മിച്ചുനൽകിയ പുനരധിവാസ വീടുകളിലേക്ക് പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും പ്രവേശനം നിരോധിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഈ തീരുമാനം അറിയിച്ചത്. വിനോദസഞ്ചാരത്തിനെന്ന പോലെ ബസുകളിലും മറ്റും ആളുകൾ കൂട്ടമായെത്തുന്നത് താമസക്കാരുടെ സ്വൈര്യജീവിതത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ പൂർത്തിയാക്കിയ 51 വീടുകൾ ഇതിനോടകം ഗുണഭോക്താക്കൾക്ക് കൈമാറുകയും അവർ താമസം തുടങ്ങുകയും ചെയ്തിട്ടുണ്ട്. ആകെ 105 വീടുകളാണ് പദ്ധതിയിലുള്ളത്, ബാക്കിയുള്ളവയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഈ വീടുകളെല്ലാം ഗുണഭോക്താക്കളുടെ സ്വകാര്യ സ്വത്താണെന്നും അടുത്ത ബന്ധുക്കളല്ലാതെ മറ്റാരും അനുവാദമില്ലാതെ വീടുകളിൽ പ്രവേശിക്കുന്നത് അനുവദിക്കില്ലെന്നും ലീഗ് നേതൃത്വം വ്യക്തമാക്കി.
ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകളിൽ നിന്ന് മുക്തമായി പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവരെ വീണ്ടും പഴയ കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നത് അവർക്ക് വലിയ മാനസിക ആഘാതം സൃഷ്ടിക്കുന്നുണ്ടെന്ന് പി.എം.എ സലാം ചൂണ്ടിക്കാട്ടി. പല സന്ദർശകരും വീടുകളിൽ കയറി ചോദ്യങ്ങൾ ചോദിക്കുന്നത് താമസക്കാർക്ക് വലിയ അലോസരമാണ് ഉണ്ടാക്കുന്നത്. ഇത്തരം ഇടപെടലുകൾ ഒഴിവാക്കി അവരുടെ സ്വകാര്യത മാനിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
വീടുകൾ ഗുണഭോക്താക്കൾക്ക് നൽകിയതോടെ പാർട്ടിയുടെ ഉത്തരവാദിത്തം അവസാനിച്ചതായും ‘ഒരു അവകാശബോധത്തോടെയും ആ മണ്ണിൽ ചവിട്ടരുത്’ എന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രവർത്തകർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇനി മുതൽ സന്ദർശകർക്ക് പ്രദേശത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്നും കർശനമായ വിലക്ക് ഏർപ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
