Skip to content
Kerala

ലീഗ് നോമിനിയായി നിഷാദിന്റെ ഗവ. പ്ലീഡർ നിയമനം: നജ്മ തബ്ഷീറയുടെ ഭർത്താവിനെതിരെ മുസ്ലിം ലീഗിൽ വ്യാപക പ്രതിഷേധം

യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയും പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ നജ്മ തബ്ഷീറയുടെ ഭർത്താവ് അഡ്വ. നിഷാദിനെ ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകനായി (ഗവൺമെന്റ് പ്ലീഡർ) നിയമിച്ചതിനെച്ചൊല്ലി മുസ്ലിം ലീഗ് അണികൾക്കിടയിൽ കടുത്ത അമർഷവും വിമർശനവും ഉയരുന്നു. സജീവ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമോ പറയത്തക

N

News Desk

Published on: 13 Jun 2026, 12:42 pm

ലീഗ് നോമിനിയായി നിഷാദിന്റെ ഗവ. പ്ലീഡർ നിയമനം: നജ്മ തബ്ഷീറയുടെ ഭർത്താവിനെതിരെ മുസ്ലിം ലീഗിൽ വ്യാപക പ്രതിഷേധം

യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയും പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ നജ്മ തബ്ഷീറയുടെ ഭർത്താവ് അഡ്വ. നിഷാദിനെ ഹൈക്കോടതിയിൽ സർക്കാർ അഭിഭാഷകനായി (ഗവൺമെന്റ് പ്ലീഡർ) നിയമിച്ചതിനെച്ചൊല്ലി മുസ്ലിം ലീഗ് അണികൾക്കിടയിൽ കടുത്ത അമർഷവും വിമർശനവും ഉയരുന്നു. സജീവ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യമോ പറയത്തക്ക കോടതി പരിചയമോ ഇല്ലാത്ത ഒരാൾക്ക് ഉയർന്ന ശമ്പളമുള്ള ഈ പദവി നൽകിയതാണ് സാധാരണ പാർട്ടി പ്രവർത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്.

അഞ്ച് വർഷം മുൻപ് എംഎസ്എഫിന്റെ മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്ന നിഷാദ്, 2021-ൽ സ്ഥാനം രാജിവെച്ച് രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് പൂർണ്ണമായി പിൻവാങ്ങിയിരുന്നു. പിന്നീട് എറണാകുളത്ത് പ്രാക്ടീസ് ആരംഭിച്ചെങ്കിലും കൊച്ചിയിലെ ലീഗ് അഭിഭാഷക സംഘടനയിൽ പേരിനൊരു ഭാരവാഹിയായതൊഴിച്ചാൽ ദൈനംദിന പാർട്ടി പരിപാടികളിലൊന്നും ഇദ്ദേഹം സജീവമല്ല. ഭാര്യ നജ്മ തബ്ഷീറയുടെ ഔദ്യോഗിക യാത്രകളിൽ അനുഗമിക്കുകയും അവരുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പ്രൊമോഷൻ വീഡിയോകൾ ക്യാമറയിൽ പകർത്തുകയും ചെയ്യുക മാത്രമാണ് ഇദ്ദേഹത്തിന്റെ പ്രധാന ‘പ്രവർത്തനം’ എന്നാണ് അണികൾക്കിടയിലെ പരിഹാസം. പാർട്ടിയുടെയോ പോഷക സംഘടനകളുടെയോ പ്രധാന കേസുകൾ കൈകാര്യം ചെയ്ത മുൻപരിചയവും ഇദ്ദേഹത്തിനില്ല.

ഭാര്യ നജ്മ തബ്ഷീറ പാർട്ടി നേതൃത്വത്തിന് മേൽ വലിയ സ്വാധീനവും സമ്മർദ്ദവും ചെലുത്തിയാണ് ഈ പദവി അവിഹിതമായി നേടിയെടുത്തതെന്ന ആക്ഷേപമാണ് ലീഗ് വൃത്തങ്ങളിൽ ശക്തമായിട്ടുള്ളത്. എൽഡിഎഫ് ഭരണകാലത്ത് എംഎസ്എഫിനും ലീഗിനുമായി ഹൈക്കോടതിയിൽ സൌജന്യമായി കേസുകൾ നടത്തിയിരുന്ന ഒട്ടനവധി ആത്മാർത്ഥതയുള്ള അഭിഭാഷകരെ പൂർണ്ണമായും തഴഞ്ഞുകൊണ്ടാണ് ഈ നിയമനം. മുൻപ് ഹരിത വിവാദമുണ്ടായ ഘട്ടത്തിൽ പാർട്ടിക്കും സാദിഖലി തങ്ങൾക്കുമെതിരെ നടന്ന സൈബർ ആക്രമണങ്ങളിൽ നിഷാദിന് പങ്കുണ്ടായിരുന്നുവെന്നും, മുതിർന്ന നേതാക്കളെ സോഷ്യൽ മീഡിയയിലൂടെ പരസ്യമായി ആക്ഷേപിച്ച വ്യക്തിയാണ് ഇദ്ദേഹമെന്നും പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.

നജ്മ തബ്ഷീറ മങ്കടയിൽ ബ്ലോക്ക് പ്രസിഡന്റ് പദവി അലങ്കരിക്കുമ്പോൾ തന്നെ ഭർത്താവിന് ലക്ഷത്തിലധികം ശമ്പളമുള്ള പദവി കൂടി വാങ്ങിക്കൊടുത്തതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നിഷാദിനെ അഭിനന്ദിച്ചുകൊണ്ട് നജ്മ പങ്കുവെച്ച ചിത്രത്തിന് താഴെപ്പോലും കടുത്ത ഭാഷയിലാണ് അണികൾ പ്രതികരിക്കുന്നത്. എല്ലാ പദവികളും ഒരേ കുടുംബത്തിലേക്ക് തന്നെ കേന്ദ്രീകരിക്കുന്ന ഈ രീതി വർഷങ്ങളായി പാർട്ടിക്കായി ചോരയും നീരും നൽകിയ സജീവ പ്രവർത്തകരോട് ചെയ്യുന്ന കടുത്ത അനീതിയാണെന്നാണ് ലീഗ് അണികളുടെ പൊതുവികാരം.

Related Stories