Skip to content
Kerala

മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; എം.കെ. മുനീറിന് സീറ്റില്ല, പട്ടികയില്‍ രണ്ട് വനിതകള്‍

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്‍ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മുതിർന്ന നേതാവ് എം.കെ. മുനീറിന് ഇത്തവണ സീറ്റില്ലെന്നതാണ് പട്ടികയിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം. മുനീറിന് പകരം കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ അഡ്വ. ഫൈസൽ ബാബു മത്സരിക്ക

N

News Desk

Published on: 17 Mar 2026, 4:47 pm

മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; എം.കെ. മുനീറിന് സീറ്റില്ല, പട്ടികയില്‍ രണ്ട് വനിതകള്‍

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്‍ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. മുതിർന്ന നേതാവ് എം.കെ. മുനീറിന് ഇത്തവണ സീറ്റില്ലെന്നതാണ് പട്ടികയിലെ ഏറ്റവും ശ്രദ്ധേയമായ മാറ്റം. മുനീറിന് പകരം കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ അഡ്വ. ഫൈസൽ ബാബു മത്സരിക്കും.

പ്രധാന മാറ്റങ്ങളും സ്ഥാനാർത്ഥികളും:

  • പി.കെ. കുഞ്ഞാലിക്കുട്ടി: മലപ്പുറം മണ്ഡലത്തിൽ നിന്ന് ജനവിധി തേടും.

  • കെ.എം. ഷാജി: വേങ്ങരയിൽ സ്ഥാനാർത്ഥിയാകും.

  • വനിതാ പ്രാതിനിധ്യം: പേരാമ്പ്രയിൽ ഫാത്തിമ തഹലിയ ഉൾപ്പെടെ രണ്ട് വനിതാ സ്ഥാനാർത്ഥികൾ ഇത്തവണ പട്ടികയിലിടം പിടിച്ചു.

  • എം.കെ. മുനീർ: ഇത്തവണ തെരഞ്ഞെടുപ്പ് മത്സരരംഗത്തുനിന്ന് മാറിനിൽക്കുകയാണെന്ന് അദ്ദേഹം പാർട്ടിയെ അറിയിച്ചതായി ജനറൽ സെക്രട്ടറി പി.എം.എ. സലാം വ്യക്തമാക്കി.

മറ്റ് പ്രമുഖ സ്ഥാനാർത്ഥികൾ:

മഞ്ചേശ്വരം – എ.കെ.എം. അഷ്റഫ്, കാസർഗോഡ് – കല്ലട്ര മായിൻ ഹാജി, അഴിക്കോട് – കരീം ചേലേരി, കുറ്റ്യാടി – പാറക്കൽ അബ്ദുള്ള, കൊടുവള്ളി – പി.കെ. ഫിറോസ്, താനൂർ – പി.കെ. നവാസ്, മഞ്ചേരി – അഡ്വ. റഹ്മത്തുള്ള, തിരൂരങ്ങാടി – പി.എം.എ. സമീർ, കളമശ്ശേരി – അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ.

യുഡിഎഫിലെ പ്രധാന കക്ഷിയായ ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത് കോൺഗ്രസിന്റെ പട്ടികയിലേക്കാണ്. കോൺഗ്രസിന്റെ ആദ്യഘട്ട പട്ടിക ഉടൻ പുറത്തുവരുമെന്നാണ് സൂചന.

Related Stories