ന്യൂനപക്ഷ വർഗീയത നിറഞ്ഞാടി, മതം നോക്കിയെ വോട്ട് ചെയ്യാവൂവെന്ന് ലീഗും ജമാഅത്തും പ്രചരിപ്പിച്ചു, തോല്‍വിയ്ക്ക് ‘കാരണം’ കണ്ടെത്തി കെകെ രാഗേഷ്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്. നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ന്യൂനപക്ഷ വർഗീയത നിറഞ്ഞാടിയെന്ന് അദ്ദേഹം ആരോപിച്ചു. കല്യാശ്ശേരിയിൽ സംഘടിപ്പിച്ച ഇ.കെ നായനാർ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ്. നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ന്യൂനപക്ഷ വർഗീയത നിറഞ്ഞാടിയെന്ന് അദ്ദേഹം ആരോപിച്ചു. കല്യാശ്ശേരിയിൽ സംഘടിപ്പിച്ച ഇ.കെ നായനാർ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മതവും പള്ളിയും നോക്കിയേ വോട്ട് ചെയ്യാവൂ’ എന്ന് മുസ്ലിം ലീഗും ജമാഅത്തെ ഇസ്‌ലാമിയും വ്യാപകമായി പ്രചരിപ്പിച്ചതായും കെ.കെ രാഗേഷ് പറഞ്ഞു. ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ ജനോപകാര പദ്ധതികളും വികസന പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് എത്താതിരിക്കാനും ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കാനും ഇത്തരത്തിലുള്ള നീക്കങ്ങൾ കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുപക്ഷം ചെറിയ വോട്ടുകൾക്ക് ജയിക്കുന്ന മണ്ഡലങ്ങളിൽ ബി.ജെ.പി കോൺഗ്രസിന് വോട്ട് മറിച്ചതായും രാഗേഷ് ആരോപിച്ചു. കണ്ണൂർ ജില്ലയിലെ പേരാവൂർ, പയ്യന്നൂർ എന്നീ മണ്ഡലങ്ങളിൽ ഇത്തരത്തിൽ ബി.ജെ.പി വോട്ടുകൾ വ്യാപകമായി യു.ഡി.എഫിന് ലഭിച്ചു. ഇതിന് പ്രത്യുപകാരമായി നേമം മണ്ഡലത്തിൽ കോൺഗ്രസ് തങ്ങളുടെ വോട്ടുകൾ ബി.ജെ.പിക്ക് മറിച്ചുകൊടുത്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ സി.പി.എം ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടേറിയറ്റിലും വലിയ വിമർശനങ്ങൾ ഉയർന്നതിന് തൊട്ടുപിന്നാലെയാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ഈ പരസ്യ പ്രതികരണം പുറത്തുവന്നിരിക്കുന്നത് എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഏറെ ചർച്ചയായിട്ടുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 4 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 4 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
