മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: കാണാതായ നാലുപേർക്കായി തിരച്ചിൽ തുടരുന്നു; ഡിഎൻഎ പരിശോധന നടത്തുമെന്ന് കലക്ടർ
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽപ്പെട്ട നാലു പേരെ ഇനിയും കണ്ടെത്താനായില്ലെന്ന് ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അപകടസ്ഥലത്തുനിന്ന് 32 ഓളം ശരീരഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇവ ആരുടേതാണെന്ന് സ്ഥിരീകരിക്കുന്നതിനായി ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുമെന്നും മൂന്ന് ദിവസത്തിനുള്ളിൽ പരി

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽപ്പെട്ട നാലു പേരെ ഇനിയും കണ്ടെത്താനായില്ലെന്ന് ജില്ലാ കലക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അപകടസ്ഥലത്തുനിന്ന് 32 ഓളം ശരീരഭാഗങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇവ ആരുടേതാണെന്ന് സ്ഥിരീകരിക്കുന്നതിനായി ബന്ധുക്കളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുമെന്നും മൂന്ന് ദിവസത്തിനുള്ളിൽ പരിശോധനാ ഫലം ലഭ്യമാക്കുമെന്നും കലക്ടർ വ്യക്തമാക്കി. നിലവിൽ കണ്ടെടുത്ത 9 മൃതദേഹങ്ങളിൽ എട്ടെണ്ണവും പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
അപകടത്തെ സംസ്ഥാനത്തെ ‘സവിശേഷ ദുരന്തമായി’ സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് ഓൺലൈനായി ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നൽകും. ഇതിൽ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 4 ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നുമാണ് അനുവദിക്കുക. കൂടാതെ, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് രണ്ട് ലക്ഷം രൂപയും സർക്കാർ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച പകൽ 3.20 ഓടെയാണ് തൃശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗം വെടിക്കോപ്പുകൾ തയ്യാറാക്കിയിരുന്ന കേന്ദ്രത്തിൽ വൻ സ്ഫോടനമുണ്ടായത്. കടുത്ത ചൂടിനെത്തുടർന്ന് ഉണക്കാനിട്ട വെടിമരുന്നിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിന്റെ ആഘാതത്തിൽ അഞ്ച് ഷെഡുകൾ പൂർണമായും തകർന്നു. മൂന്ന് മണിക്കൂറിലധികം സ്ഫോടനങ്ങൾ തുടർന്നതിനാൽ രക്ഷാപ്രവർത്തകർക്ക് ആദ്യഘട്ടത്തിൽ സംഭവസ്ഥലത്തേക്ക് പ്രവേശിക്കാൻ പോലും കഴിയാത്ത സാഹചര്യമായിരുന്നു.
സ്ഫോടനം നടന്ന പ്രദേശത്ത് കഡാവർ നായകളെ ഉപയോഗിച്ച് ഇന്നും വിശദമായ പരിശോധന തുടരുകയാണ്. കൂടുതൽ മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ അവശിഷ്ടങ്ങൾക്കിടയിൽ ഉണ്ടോ എന്നാണ് പരിശോധിക്കുന്നത്. ഇതിന് പുറമെ ഫോറൻസിക് സംഘവും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നുണ്ട്. സ്ഫോടനത്തിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന അഞ്ചുപേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
