സ്ത്രീകളുടെ പള്ളി പ്രവേശനം, മകളുടെ മറുപടി തിരുത്തി മുനവ്വറലി തങ്ങള്‍
മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് മകൾ ഫാത്തിമ നർഗീസ് നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ രംഗത്ത്. മകളുടെ അഭിപ്രായം കേരളത്തിലെ പണ്ഡിത സമൂഹത്തിന്റെയോ വിശ്വാസി സമൂഹത്തിന്റെയോ നിലപാടല്ലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക

മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് മകൾ ഫാത്തിമ നർഗീസ് നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ രംഗത്ത്. മകളുടെ അഭിപ്രായം കേരളത്തിലെ പണ്ഡിത സമൂഹത്തിന്റെയോ വിശ്വാസി സമൂഹത്തിന്റെയോ നിലപാടല്ലെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
മനോരമ ഹോർത്തൂസ് വേദിയിൽ നടന്ന ചർച്ചയ്ക്കിടെയായിരുന്നു ഫാത്തിമയുടെ പരാമർശം. സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കരുതെന്നത് മതപരമായ വിലക്കല്ലെന്നും, അത് സാംസ്കാരികമായി ചിലർ ഉണ്ടാക്കിയെടുത്തതാണെന്നുമായിരുന്നു ഫാത്തിമ പറഞ്ഞത്. പള്ളി പ്രവേശനം ‘വുമൺ റെവല്യൂഷന്റെ’ ഭാഗമാണെന്നും ഇത് മാറേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ, പതിനാറു വയസ്സ് മാത്രം പ്രായമുള്ള മകൾ അപ്രതീക്ഷിതമായ ഒരു ചോദ്യത്തിന് മുന്നിൽ നടത്തിയ അപക്വമായ പ്രതികരണമാണിതെന്ന് മുനവ്വറലി തങ്ങൾ വിശദീകരിച്ചു. കർമ്മശാസ്ത്രപരമായ അറിവ് ആവശ്യമുള്ള ഗൗരവമേറിയ വിഷയത്തിൽ മകൾ നടത്തിയ പ്രതികരണം ആഴത്തിലുള്ള പഠനത്തിന്റെ അടിസ്ഥാനത്തിൽ ഉള്ളതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിലെ പരമ്പരാഗത മുസ്‌ലിം പണ്ഡിത സമൂഹം അവരുടെ അഗാധമായ അറിവിന്റെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ കൃത്യമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. മകളുടെ അഭിപ്രായം മുഖ്യധാര മുസ്‌ലിം വിശ്വാസ രീതികളുമായോ പണ്ഡിതരുടെ തീർപ്പുകളുമായോ യോജിക്കുന്നതല്ലെന്നും തങ്ങൾ വ്യക്തമാക്കി.
ആവശ്യമായ മതബോധമോ അറിവോ ഇല്ലാത്ത ഒരു കുട്ടി നടത്തിയ പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി ഇതിനെ കാണണമെന്നാണ് അദ്ദേഹം അഭ്യർത്ഥിച്ചത്. ഒരു പിതാവെന്ന നിലയിൽ പൂർണ്ണ ഉത്തരവാദിത്തത്തോടെ മകളുടെ പ്രസ്താവന തിരുത്തുന്നുവെന്നും മുനവ്വറലി ശിഹാബ് തങ്ങൾ അറിയിച്ചു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
