Skip to content
Kerala

മുനമ്പം :  നിരാശയെന്ന് സമരസമിതി ഇനി പ്രതീക്ഷ സംസ്ഥാന സര്‍ക്കാരില്‍

വഖഫ് ഭേദഗതി നിയമത്തിലൂടെ മാത്രം മുനമ്പത്തെ ഭൂമിപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകില്ലെന്ന കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിന്‍റെ പ്രസ്താവനയിൽ കടുത്ത നിരാശ രേഖപ്പെടുത്തി മുനമ്പം സമരസമിതി. പുതിയ നിയമം തങ്ങളുടെ ദീർഘകാലത്തെ പ്രശ്നങ്ങൾക്ക് അറുതിവരുത്തുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാൽ മന്

N

News Desk

Published on: 15 Apr 2025, 4:54 pm

മുനമ്പം :  നിരാശയെന്ന് സമരസമിതി ഇനി പ്രതീക്ഷ സംസ്ഥാന സര്‍ക്കാരില്‍

വഖഫ് ഭേദഗതി നിയമത്തിലൂടെ മാത്രം മുനമ്പത്തെ ഭൂമിപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനാകില്ലെന്ന കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിന്‍റെ പ്രസ്താവനയിൽ കടുത്ത നിരാശ രേഖപ്പെടുത്തി മുനമ്പം സമരസമിതി. പുതിയ നിയമം തങ്ങളുടെ ദീർഘകാലത്തെ പ്രശ്നങ്ങൾക്ക് അറുതിവരുത്തുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാൽ മന്ത്രിയുടെ വാക്കുകൾ അതിന് വിരുദ്ധമാണെന്നും സമരസമിതി പ്രതിനിധി ജോസഫ് ബെന്നിയുടെ പ്രതികരണം.

“വഖഫ് ഭേദഗതി നിയമം വരുന്നതോടെ മുനമ്പത്തെ ജനങ്ങൾക്ക് ശാശ്വത പരിഹാരം ലഭിക്കുമെന്നായിരുന്നു ഞങ്ങൾക്ക് ലഭിച്ച വാഗ്ദാനങ്ങൾ. എന്നാൽ ഇപ്പോൾ മന്ത്രി തന്നെ പറയുന്നത് ഈ നിയമം കൊണ്ട് മാത്രം പരിഹാരമാകില്ലെന്നും കോടതി വ്യവഹാരങ്ങൾ തുടരണമെന്നുമാണ്. ഇത് ഞങ്ങളെ പൂർണ്ണമായും നിരാശരാക്കുന്നുവെന്നും ബെന്നി ജോസഫ് പറഞ്ഞു.

മുനമ്പത്ത് ബിജെപി സംഘടിപ്പിച്ച ‘നന്ദി മോദി’ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. എന്നാൽ, 404 ഏക്കറിൽ താമസിക്കുന്ന ഇരുന്നൂറോളം കുടുംബങ്ങൾക്ക് റവന്യൂ അധികാരങ്ങളോടെ ഭൂമി തിരികെ ലഭിക്കാൻ ഭേദഗതി നിയമത്തിലെ ഏത് വകുപ്പാണ് സഹായിക്കുക എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി വ്യക്തമായ ഉത്തരം നൽകിയില്ല. നിലവിലെ കേസുകളിൽ കോടതി പരിഗണിക്കുന്ന നിയമങ്ങളിലൊന്ന് ഈ ഭേദഗതി നിയമമാണെന്നും, അതുവഴി കോടതിയിൽ നിന്ന് ആശ്വാസം ലഭിക്കുമെന്നും മാത്രമാണ് അദ്ദേഹം മറുപടി നൽകിയത്.

Related Stories