മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിന്റെ ശ്രമങ്ങൾ തടയുമെന്ന് തമിഴ്നാട് സർക്കാരിന്റെ നയപ്രഖ്യാപനം
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും, അത് നിർമ്മിക്കാനുള്ള കേരള സർക്കാരിന്റെ ഏത് ശ്രമത്തെയും തടയുമെന്നും തമിഴ്നാട്ടിലെ പുതിയ ടിവികെ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. തെക്കൻ ജില്ലകളിലെ ജനങ്ങളുടെ ജീവനാഡിയാണ് മുല്ലപ്പെരിയാർ അണക്കെട്ടെന്നും, അണക്കെട്ടുമായി ബന്ധപ്പെട്ട തമിഴ്നാടിന്റെ നിലപാട

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും, അത് നിർമ്മിക്കാനുള്ള കേരള സർക്കാരിന്റെ ഏത് ശ്രമത്തെയും തടയുമെന്നും തമിഴ്നാട്ടിലെ പുതിയ ടിവികെ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം. തെക്കൻ ജില്ലകളിലെ ജനങ്ങളുടെ ജീവനാഡിയാണ് മുല്ലപ്പെരിയാർ അണക്കെട്ടെന്നും, അണക്കെട്ടുമായി ബന്ധപ്പെട്ട തമിഴ്നാടിന്റെ നിലപാടിൽ മാറ്റമില്ലെന്നും ടിവികെ സർക്കാർ വ്യക്തമാക്കുന്നു.
2014-ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താനും, ബലപ്പെടുത്തിയ ശേഷം ഇത് 152 അടിയായി വർദ്ധിപ്പിക്കാനും അനുവാദമുണ്ട്. എന്നാൽ, അണക്കെട്ട് ബലപ്പെടുത്തുന്നതിനായുള്ള അറ്റകുറ്റപ്പണികൾക്ക് കേരളം അനുമതി നിഷേധിക്കുകയാണെന്ന് തമിഴ്നാട് സർക്കാർ ആരോപിക്കുന്നു. കൂടാതെ, പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് സർക്കാരും തള്ളിക്കളഞ്ഞു.
നിയമസഭയിൽ ഗവർണർ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിൽ, അണക്കെട്ട് ബലപ്പെടുത്തുന്നതിനും ജലനിരപ്പ് ഉയർത്തുന്നതിനുമുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പെരിയാർ, അണ്ണാദുരൈ, അംബേദ്കർ തുടങ്ങിയവരുടെ ആദർശങ്ങളിൽ ഊന്നിയുള്ള സർക്കാരിന്റെ നയങ്ങൾ പ്രസംഗത്തിൽ പരാമർശിച്ചു. മുൻ സർക്കാർ ലഹരിമരുന്ന് ഒഴുക്ക് തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഡിഎംകെയ്‌ക്കെതിരെ രൂക്ഷ വിമർശനവും സർക്കാർ ഉന്നയിച്ചു.
ദേശീയ വിദ്യാഭ്യാസ നയത്തെ ശക്തമായി എതിർക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ, സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ദ്രാവിഡ പാർട്ടികളുടെ നിലപാടാണ് പിന്തുടരുകയെന്നും വ്യക്തമാക്കി. തമിഴ് തായ് വാഴ്ത്ത് ആലപിച്ചുകൊണ്ട് തുടങ്ങിയ സഭയിൽ, ദേശീയഗാനം ആലപിച്ചെങ്കിലും വന്ദേമാതരം ഒഴിവാക്കിയിരുന്നു. ടിവികെ സർക്കാരിന്റെ ഈ നയപ്രഖ്യാപനം കേരളവും തമിഴ്നാടും തമ്മിലുള്ള മുല്ലപ്പെരിയാർ തർക്കത്തിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
