Skip to content
Kerala

പാർട്ടിയെ വെല്ലുവിളിച്ച് മുകേഷ് MLA സമ്മേളനം ബഹിഷ്കരിച്ചു; ഫേസ്ബുക്ക് പോസ്റ്റ് പോലുമിടാതെ പ്രതിഷേധം

സിപിഎം സംസ്ഥാന സമ്മേളനത്തിന്‍റെ എവിടെയുമില്ലാതെ എം മുകേഷ് എംഎല്‍എ. തന്‍റെ മണ്ഡലത്തില്‍ നടക്കുന്ന സമ്മേളനത്തിന്‍റെ സംഘാടനത്തില്‍ എവിടെയും എംഎല്‍എയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. സംമ്മേളന പ്രതിനിധി അല്ലെങ്കില്‍കൂടെ പാര്‍ട്ടി ചിഹ്നത്തില്‍ ജയിച്ച ജനപ്രതിനിധി എന്ന നിലക്ക് അനുബന്ധ പരിപാടികളിലേക്കും ക്ഷണം ലഭിക

W

web desk

Published on: 6 Mar 2025, 12:12 pm

പാർട്ടിയെ വെല്ലുവിളിച്ച്  മുകേഷ് MLA   സമ്മേളനം ബഹിഷ്കരിച്ചു;   ഫേസ്ബുക്ക് പോസ്റ്റ്  പോലുമിടാതെ പ്രതിഷേധം

സിപിഎം സംസ്ഥാന സമ്മേളനത്തിന്‍റെ എവിടെയുമില്ലാതെ എം മുകേഷ് എംഎല്‍എ. തന്‍റെ മണ്ഡലത്തില്‍ നടക്കുന്ന സമ്മേളനത്തിന്‍റെ സംഘാടനത്തില്‍ എവിടെയും  എംഎല്‍എയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. സംമ്മേളന പ്രതിനിധി അല്ലെങ്കില്‍കൂടെ പാര്‍ട്ടി ചിഹ്നത്തില്‍ ജയിച്ച ജനപ്രതിനിധി എന്ന നിലക്ക് അനുബന്ധ പരിപാടികളിലേക്കും ക്ഷണം ലഭിക്കേണ്ടതായിരുന്നു, എന്നാല്‍ അത്തരത്തിലുള്ള യാതൊരു പങ്കാളിത്തവും മുകേഷ് എംഎല്‍എക്ക് പാര്‍ട്ടിയില്‍ നിന്ന് ലഭിച്ചിരുന്നില്ല.
സമ്മേളനത്തെക്കുറിച്ച് ഒരു പോസ്റ്റ് പോലും സമൂഹമാധ്യമങ്ങളിൽ പാര്‍ട്ടി എംഎല്‍എ ഇതുവരെയും പങ്കുവെച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് മുകേഷിന് പാർട്ടി അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ലൈംഗികാരോപണക്കേസിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടതോടെയാണ് മുകേഷിനെ മാറ്റിനിർത്താൻ തീരുമാനമായത്. ഇതോടെ മുകേഷും സി.പി.എമ്മും തമ്മിൽ അകൽച്ചയിലാണെന്ന അഭ്യൂഹം ശക്തമായി. സി.പി.എം. ചിഹ്നത്തിൽ മത്സരിച്ച് ഇടതുമുന്നണിയുടെ ഭാഗമായവരിൽ കൊല്ലം ജില്ലയിൽ നിന്നുള്ള ഏക എം.എൽ.എ.യാണ് മുകേഷ്. ജില്ലാ സമ്മേളനത്തിലും മുകേഷിനെതിരെ വിമർശനം ഉയർന്നിരുന്നു. നിലവിൽ എറണാകുളത്ത് സിനിമ ചിത്രീകരണത്തിലാണ് മുകേഷ്. എന്നാൽ, ഈ വിഷയത്തിൽ സി.പി.എം. ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.  മുകേഷിനെതിരായ ലൈംഗികാരോപണം ഉയർന്നുവന്നപ്പോൾ തന്നെ എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്ന ആവശ്യം സി.പി.എമ്മിനുള്ളിൽ ഉയർന്നിരുന്നു.

Related Stories