വളഞ്ഞിട്ടടിച്ചോളൂ, സംഘപരിവാറിന് മുന്നിൽ അവസാന ശ്വാസം വരെ കുമ്പിടില്ലെന്ന് മുഹമ്മദ് റിയാസ്
വിവാദമായ സിഎംആർഎൽ മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ (ED) റെയ്ഡും മൊഴിയെടുപ്പും തുടരുന്നതിനിടെ പ്രതികരണവുമായി മുഹമ്മദ് റിയാസ് രംഗത്ത്. വളഞ്ഞിട്ടടിച്ചോളൂ എന്നും സംഘപരിവാറിന് മുന്നിൽ കുമ്പിടില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തന്റെ അവസാന ശ്വാസം വരെയും ഈ വേട്ടയാട

വിവാദമായ സിഎംആർഎൽ മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ (ED) റെയ്ഡും മൊഴിയെടുപ്പും തുടരുന്നതിനിടെ പ്രതികരണവുമായി മുഹമ്മദ് റിയാസ് രംഗത്ത്. വളഞ്ഞിട്ടടിച്ചോളൂ എന്നും സംഘപരിവാറിന് മുന്നിൽ കുമ്പിടില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. തന്റെ അവസാന ശ്വാസം വരെയും ഈ വേട്ടയാടലുകൾക്കെതിരെ പോരാടുമെന്നും മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ മൊഴി ഇഡി സംഘം നിലവിൽ രേഖപ്പെടുത്തുന്നുണ്ട്. തിരുവനന്തപുരത്തെ വസതിയിൽ വെച്ചാണ് ഈ നിർണായക മൊഴിയെടുപ്പ് പുരോഗമിക്കുന്നത്. പിണറായി വിജയനും വീണയും തിരുവനന്തപുരത്തെ വീട്ടിലുള്ളപ്പോഴാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തിയത്. ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവ് വന്നതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കങ്ങൾ.
ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് പിന്നാലെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീടുകൾ ഉൾപ്പെടെ സംസ്ഥാനത്തും പുറത്തുമായി പത്തിടങ്ങളിലാണ് ഇഡി ഒരേസമയം പരിശോധന നടത്തുന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വീടുകൾക്ക് പുറമെ കൊച്ചിയിലെ സിഎംആർഎൽ ഓഫീസ്, എംഡി ശശിധരൻ കർത്തയുടെ വീട്, മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതി എന്നിവിടങ്ങളിലെല്ലാം ഇഡി സംഘം റെയ്ഡ് നടത്തുന്നുണ്ട്. അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കരിമണൽ കമ്പനിയും ഉദ്യോഗസ്ഥരും നൽകിയ ഹർജികൾ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
ചെയ്യാത്ത സേവനത്തിന്റെ പേരിൽ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക് സിഎംആർഎല്ലിൽ നിന്നും ലക്ഷക്കണക്കിന് രൂപ ലഭിച്ചുവെന്ന എസ്എഫ്ഐഒ (SFIO) കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഇഡിയും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അന്വേഷണം ആരംഭിച്ചത്. ഇഡി ചോദ്യം ചെയ്യലിന്റെ പേരിൽ പീഡിപ്പിക്കുന്നുവെന്നും അന്വേഷണത്തിന് ആവശ്യമായ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടി കമ്പനി അധികൃതർ കോടതിയെ സമീപിച്ചിരുന്നെങ്കിലും ഈ വാദങ്ങളെല്ലാം കോടതി തള്ളുകയായിരുന്നു. മേൽക്കോടതിയെ സമീപിക്കാൻ സാവകാശം വേണമെന്ന കമ്പനിയുടെ ആവശ്യവും ഹൈക്കോടതി നിരാകരിച്ചിരുന്നു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
