‘സോഷ്യലിസ്റ്റായ മുഹമ്മദ് നബി’ കെ.ടി. ജലീലിന്റെ പുതിയ പുസ്തകം, പ്രകാശനം മുഖ്യമന്ത്രി നിർവ്വഹിക്കും
മുൻ മന്ത്രിയും എം.എൽ.എയുമായ ഡോ. കെ.ടി. ജലീൽ രചിച്ച ‘സോഷ്യലിസ്റ്റായ മുഹമ്മദ് നബി’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. ഫെബ്രുവരി 14 ശനിയാഴ്ച രാവിലെ 10.30-ന് മലപ്പുറം കുന്നുമ്മലിലുള്ള വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി മുനിസിപ്പൽ ടൗൺഹാളിൽ വെച്ചാണ് ചടങ്ങ് നടക്കുന്നത്. പ്രകാശനത്തിന് മുമ്

മുൻ മന്ത്രിയും എം.എൽ.എയുമായ ഡോ. കെ.ടി. ജലീൽ രചിച്ച ‘സോഷ്യലിസ്റ്റായ മുഹമ്മദ് നബി’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. ഫെബ്രുവരി 14 ശനിയാഴ്ച രാവിലെ 10.30-ന് മലപ്പുറം കുന്നുമ്മലിലുള്ള വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജി മുനിസിപ്പൽ ടൗൺഹാളിൽ വെച്ചാണ് ചടങ്ങ് നടക്കുന്നത്. പ്രകാശനത്തിന് മുമ്പ് തന്നെ രണ്ടാം എഡിഷൻ പുറത്തിറങ്ങി എന്ന പ്രത്യേകതയോടെയാണ് പുസ്തകം വായനക്കാരിലേക്ക് എത്തുന്നത്.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി ജ: തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ചടങ്ങിൽ പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങും. പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് സ്വാമി ഭദ്രാനന്ദ ശക്തിബോധിയാണ്. പ്രകാശന ചടങ്ങിൽ റവറന്റ് അജീഷ് വിനോദ് (സി.എസ്.ഐ ഡയോസിസ് ഓഫ് മലബാർ) പുസ്തക പരിചയം നടത്തും. ഡി.സി ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ.
മനുഷ്യപക്ഷത്ത് നിൽക്കുന്നവൻ എന്നതാണ് സോഷ്യലിസ്റ്റ് എന്ന വാക്കിന്റെ അർത്ഥമെന്നും ലോകർക്ക് മുഴുവൻ അനുഗ്രഹമായി അയക്കപ്പെട്ട മുഹമ്മദ് നബിക്ക് മനുഷ്യപക്ഷത്തല്ലാതെ മറ്റെവിടെയാണ് നിൽക്കാനാവുക എന്നതുമാണ് പുസ്തകത്തിന്റെ ഇതിവൃത്തം. പ്രവാചകന്റെ ജീവിതത്തെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്യുന്നതാണ് ഈ കൃതി.
മലപ്പുറത്ത് നടക്കുന്ന ചടങ്ങിൽ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വൈവിധ്യമാർന്ന മത-സാമൂഹിക പശ്ചാത്തലമുള്ള വ്യക്തിത്വങ്ങൾ പ്രകാശന ചടങ്ങിൽ അണിനിരക്കുന്നു എന്നത് പുസ്തകത്തിന്റെ പ്രമേയമായ മാനവികതയെ ഉയർത്തിപ്പിടിക്കുന്ന ഒന്നാണെന്ന് സംഘാടക സമിതി അറിയിച്ചു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 4 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 4 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
