Skip to content
Kerala

സെക്രട്ടറിയെ തിരുത്തി സ്വരാജ് മലക്കം മറിഞ്ഞ് ഗോവിന്ദൻ പ്രതികരിക്കാതെ മറ്റ് നേതാക്കൾ

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ RSS ബന്ധവുമായി പറഞ്ഞ പരാമർശത്തിനു പിന്നാലെ സി.പി എമ്മിൽ ചേരിപ്പോര് രൂക്ഷമായിരിക്കുകയാണ്. നിലമ്പൂർ തെരെഞ്ഞെടുപ്പ് ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കാനിരിക്കെ ഇത്തരമൊരു തുറന്നു പറച്ചിൽ തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ പറയുന്നത്

N

News Desk

Published on: 18 Jun 2025, 2:22 pm

സെക്രട്ടറിയെ തിരുത്തി സ്വരാജ് മലക്കം മറിഞ്ഞ് ഗോവിന്ദൻ പ്രതികരിക്കാതെ മറ്റ് നേതാക്കൾ

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ RSS ബന്ധവുമായി പറഞ്ഞ പരാമർശത്തിനു പിന്നാലെ സി.പി എമ്മിൽ ചേരിപ്പോര് രൂക്ഷമായിരിക്കുകയാണ്. നിലമ്പൂർ തെരെഞ്ഞെടുപ്പ് ഏതാനും ദിവസങ്ങൾക്കുള്ളിൽ നടക്കാനിരിക്കെ ഇത്തരമൊരു തുറന്നു പറച്ചിൽ തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ പറയുന്നത്. തുറന്നു പറച്ചിൽ വിവാദമായദോടെ കാര്യങ്ങൾ വ്യക്തത വരുത്താൻ ഗോവിന്ദൻ മാസ്റ്റർ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം താൻ നേരെത്തെ പറഞ്ഞ പ്രസ്താവനയിൽ നിന്ന് മലക്കം മറിയുന്ന കാഴ്ചയാണ് കാണാനായത്. അതേസമയം പാർട്ടി സെക്രട്ടറിയെ തിരുത്തിക്കൊണ്ട് എം സ്വരാജ് രംഗത്തെത്തി. പാര്‍ട്ടി സെക്രട്ടറി സ്വകാര്യ ചാനലില്‍ നടത്തിയ തുറന്നുപറച്ചിലിനെതിരെ സൈബര്‍ സഖാക്കൾക്കിടയിലും വിമർശനമുണ്ട്

കാമ്പയിനിൽ ഉടനീളം സ്വീകരിച്ച തന്ത്രത്തിന്റെ തുടർച്ചയാണ് സെക്രട്ടറിയുടെ പ്രസ്താവനയെന്നാണ് പാർട്ടിയിലെ ഔദ്യോഗിക പക്ഷം വാദിക്കുന്നത്.

Related Stories