തന്നെ മർദിച്ചത് സർവീസിൽ നിന്ന് പിരിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥനെന്ന് ഷാഫി പറമ്പിൽ
പേരാമ്പ്രയിൽ വെച്ച് നടന്ന യൂത്ത് കോൺഗ്രസ് – പോലീസ് സംഘർഷവുമായി ബന്ധപ്പെട്ട് മർദ്ദനമേറ്റ് ചികിത്സയിൽ കഴിഞ്ഞ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഷാഫി പറമ്പിൽ എം.പി. ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചത്. ലൈംഗിക പീഡനക്കേസിലെ അന്വേഷണത്തില്‍ വീഴ്‌ച വരുത്തിയതിന് സർവിസിൽനിന്ന് പിരിച്ചുവിട്ട സി.ഐ അഭിലാഷ് ഡേവിഡാണ്

പേരാമ്പ്രയിൽ വെച്ച് നടന്ന യൂത്ത് കോൺഗ്രസ് – പോലീസ് സംഘർഷവുമായി ബന്ധപ്പെട്ട് മർദ്ദനമേറ്റ് ചികിത്സയിൽ കഴിഞ്ഞ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഷാഫി പറമ്പിൽ എം.പി. ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചത്. ലൈംഗിക പീഡനക്കേസിലെ അന്വേഷണത്തില്‍ വീഴ്‌ച വരുത്തിയതിന് സർവിസിൽനിന്ന് പിരിച്ചുവിട്ട സി.ഐ അഭിലാഷ് ഡേവിഡാണ് പേരാമ്പ്രയിൽ തന്നെ മർദിച്ചതെന്ന് ഷാഫി പറമ്പിൽ എം.പിയുടെ വെളിപ്പെടുത്തൽ. ഇന്ന് കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ചിത്രങ്ങളും വിഡിയോകളും സഹിതം ഇക്കാര്യം വ്യക്തമാക്കിയത്.
ഭൂമാഫിയാ ബന്ധങ്ങളും ഒരു ബലാത്സംഗക്കേസിലെ വീഴ്ചകളും കാരണമായി 2023 ജനുവരി 19-ന് പിരിച്ചുവിട്ട മൂന്ന് ഉദ്യോഗസ്ഥരിൽ ഒരാളാണ് അഭിലാഷ് ഡേവിഡ് എന്നും ഷാഫി പറമ്പിൽ വെളിപ്പെടുത്തി. പേരാമ്പ്രയിൽ താൻ പ്രകടനക്കാർക്കിടയിൽ നിൽക്കുമ്പോൾ ഒരേ പോലീസ് ഉദ്യോഗസ്ഥൻ തന്നെ ലാത്തികൊണ്ട് തലയിലും മൂക്കിലും ആസൂത്രിതമായി അടിക്കുന്നതിന്റെ ദൃശ്യങ്ങൾ വാർത്താസമ്മേളനത്തിൽ അദ്ദേഹം പുറത്തുവിട്ടു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
