Skip to content
Kerala

കടക്കെണി: അദാനിയെ രക്ഷിക്കാൻ എൽ.ഐ.സിയുടെ 3.5 ലക്ഷം കോടി രൂപ കൈമാറാൻ മോദി സർക്കാർ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

ന്യൂദൽഹി: പ്രമുഖ വ്യവസായി ഗൗതം അദാനിയെ കടക്കെണിയിൽ നിന്ന് രക്ഷപ്പെടുത്താനായി, രാജ്യത്തെ സാധാരണക്കാരുടെ നിക്ഷേപമായ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽ.ഐ.സി.) പണം ഉപയോഗിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പദ്ധതി ആവിഷ്കരിച്ചതായി വാഷിങ്ടൺ പോസ്റ്റിന്റെ അന്വേഷണാത്

N

News Desk

Published on: 25 Oct 2025, 5:37 pm

കടക്കെണി: അദാനിയെ രക്ഷിക്കാൻ എൽ.ഐ.സിയുടെ 3.5 ലക്ഷം കോടി രൂപ കൈമാറാൻ മോദി സർക്കാർ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്

ന്യൂദൽഹി: പ്രമുഖ വ്യവസായി ഗൗതം അദാനിയെ കടക്കെണിയിൽ നിന്ന് രക്ഷപ്പെടുത്താനായി, രാജ്യത്തെ സാധാരണക്കാരുടെ നിക്ഷേപമായ ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽ.ഐ.സി.) പണം ഉപയോഗിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പദ്ധതി ആവിഷ്കരിച്ചതായി വാഷിങ്ടൺ പോസ്റ്റിന്റെ അന്വേഷണാത്മക റിപ്പോർട്ട്. 3.5 ലക്ഷം കോടി രൂപയാണ് (ഏകദേശം 3.4 ബില്യൺ യു.എസ്. ഡോളർ) അദാനിയുടെ വിവിധ ബിസിനസുകളിൽ നിക്ഷേപിക്കുന്നത് ആരംഭിച്ചിരിക്കുന്നത്.

കടക്കെണിയും സർക്കാർ ഇടപെടലും

90 ബില്യൺ യു.എസ്. ഡോളർ ആസ്തിയുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ സമ്പന്നനാണ് ഗൗതം അദാനി. എന്നാൽ, യു.എസിലെ കൈക്കൂലിക്കേസുകളിലും വഞ്ചനാ ആരോപണങ്ങളിലും പ്രതി ചേർക്കപ്പെട്ടതോടെ അദാനിയുടെ കടം വർദ്ധിക്കുകയും മിക്ക ബില്ലുകളും കുടിശികയാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ, യു.എസിലെയും യൂറോപ്പിലെയും ബാങ്കുകൾ അദാനിക്ക് വായ്പ ഉൾപ്പെടെയുള്ള സഹായങ്ങൾ നിഷേധിച്ചു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ അദാനിയെ സഹായിക്കാനായി മോദി സർക്കാർ ധനകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ പ്രത്യേക നിക്ഷേപ പദ്ധതി ആവിഷ്കരിച്ചു. എൽ.ഐ.സി, നീതി ആയോഗ് എന്നിവയുമായി ചേർന്ന് ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ ഫിനാൻഷ്യൽ സർവീസസ് വകുപ്പിലെ (ഡി.എഫ്.എസ്.) ഉദ്യോഗസ്ഥരാണ് പദ്ധതിക്ക് രൂപം നൽകിയത്. ഇതിനായി 2025 മേയ് മാസം മുതൽ രഹസ്യനീക്കങ്ങൾ ആരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

നിക്ഷേപത്തിന്റെ രീതി

അദാനി കമ്പനികളുടെ കോർപ്പറേറ്റ് ബോണ്ടിൽ 3.4 ബില്യൺ ഡോളർ നിക്ഷേപിക്കാനും, 507 ദശലക്ഷം ഡോളർ അദാനി ഓഹരികൾ വാങ്ങാനും ധനകാര്യ മന്ത്രാലയം എൽ.ഐ.സിക്ക് ഉപദേശം നൽകിയിരുന്നു.

  • കടം പെരുകിയ അദാനി പോർട്ടിന് 585 മില്യൺ ഡോളർ (ഏകദേശം 51.3 ബില്യൺ ഇന്ത്യൻ രൂപ) ആവശ്യം വന്ന മേയ് മാസത്തിൽ, ഈ പദ്ധതിയിലൂടെ ബോണ്ട് ഇഷ്യൂ ചെയ്ത് എൽ.ഐ.സി. നിക്ഷേപം നടത്തി അദാനിക്ക് സഹായം നൽകി.
  • ജൂണിൽ അവസാനിച്ച കഴിഞ്ഞ 12 മാസത്തിൽ അദാനി ഗ്രൂപ്പിന്റെ ആകെ കടം 20 ശതമാനം വർധിച്ചതായി കമ്പനി ഫയലിങ്ങുകൾ സൂചിപ്പിക്കുന്നു.

രാഷ്ട്രീയ വിവാദവും പ്രതിരോധവും

രാജ്യം ഭരിക്കുന്ന ബി.ജെ.പിയുമായി അടുത്ത ബന്ധമുള്ള ശതകോടീശ്വരന് വേണ്ടി സാധാരണക്കാരുടെ പണം നൽകുന്ന മോദി സർക്കാരിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. കേന്ദ്രസർക്കാർ അദാനിയെ സമ്പത്തിന്റെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിക്കുന്നതിന്റെ തെളിവാണ് ഇതെന്നും, മോദിയുടെ അടുത്ത സുഹൃത്തായ അദാനിക്ക് കേന്ദ്രസർക്കാരിലുള്ള സ്വാധീനമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഡി.എഫ്.എസ്. രേഖകളിൽ അദാനിയെ ‘ദീർഘ വീക്ഷണമുള്ള സംരംഭകൻ’, ‘വെല്ലുവിളികളെ നേരിടാൻ ശ്രദ്ധേയമായ പ്രതിരോധം തീർത്തു’ എന്നിങ്ങനെ വാഴ്ത്തി പറയുന്നതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്.

മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് വിഷയത്തിൽ പ്രതിഷേധിച്ച് രംഗത്തെത്തി. പാർലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി വിഷയത്തിൽ അന്വേഷണം നടത്തണമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു.

അതേസമയം, ആരോപണങ്ങളെല്ലാം അദാനി ഗ്രൂപ്പ് നിഷേധിച്ചു. തങ്ങൾ മാത്രമല്ല, നിരവധി കോർപ്പറേറ്റ് ഗ്രൂപ്പുകളിൽ എൽ.ഐ.സി. നിക്ഷേപം നടത്തുന്നുണ്ട്. അദാനിക്ക് മുൻഗണന നൽകുന്നുവെന്നത് തെറ്റിദ്ധാരണാജനകമാണെന്നും, എൽ.ഐ.സിക്ക് തങ്ങളുടെ പോർട്ട്‌ഫോളിയോയിൽ നിന്ന് വരുമാനം ലഭിച്ചിട്ടുണ്ടെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചു. ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങളെ തുടർന്ന് സെബി അന്വേഷണം നടക്കുന്നതിനിടെയാണ് ഈ പുതിയ വെളിപ്പെടുത്തൽ.

Related Stories