യമനില്‍ നിന്ന് ആശ്വാസ വിളിയെത്തി, അനില്‍ കുമാര്‍ സുരക്ഷിതന്‍
ചെങ്കടലില്‍ ഹൂതികളുടെ മിസൈലാക്രമണത്തില്‍ തകര്‍ന്ന ഗ്രീക്ക് ചരക്കുകപ്പലില്‍ നിന്ന് കാണാതായ മലയാളി നാവികന് കായംകുളം പത്തിയൂര്‍ക്കാല സ്വദേശി അനില്‍ കുമാറിനെ (58) യമനില്‍ ഉളളതായി സ്ഥിരീകരണം. അനില്‍ കുമാര്‍ സുരക്ഷിതനാണെന്നും യമന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലാണെന്നാണ് സൂചന. വെള്ളിയാഴ്ച പുലര്‍ച്ചെ കുടുംബാംഗ

ചെങ്കടലില്‍ ഹൂതികളുടെ മിസൈലാക്രമണത്തില്‍ തകര്‍ന്ന ഗ്രീക്ക് ചരക്കുകപ്പലില്‍ നിന്ന് കാണാതായ മലയാളി നാവികന് കായംകുളം പത്തിയൂര്‍ക്കാല സ്വദേശി അനില്‍ കുമാറിനെ (58) യമനില്‍ ഉളളതായി സ്ഥിരീകരണം. അനില്‍ കുമാര്‍ സുരക്ഷിതനാണെന്നും യമന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലാണെന്നാണ് സൂചന.
വെള്ളിയാഴ്ച പുലര്‍ച്ചെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് അദ്ദേഹം തന്നെയാണ് ഈ വിവരം അറിയിച്ചത്. ഭാര്യയോടും കുട്ടിയോടും അദ്ദേഹം സംസാരിച്ചു.
ഈ മാസം ഏഴാം തീയതിയാണ് സൊമാലിയയില്‍ നിന്ന് ജിദ്ദയിലേക്ക് പോവുകയായിരുന്ന കപ്പലിന് നേരെ ആക്രമണമുണ്ടായത്. കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് അനില്‍ കുമാറിനെ കാണാതാവുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി അഗസ്റ്റിന് ഉള്‍പ്പെടെ പത്തുപേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് അനിലിന്റെ ഫോണ്‍വിളി കായംകുളത്തെ വീട്ടിലെത്തിയത്.
വിവരമറിഞ്ഞതിനെ തുടര്‍ന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും തഹസില്‍ദാരും വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. യെമനില്‍ ഇന്ത്യക്ക് എംബസിയില്ലാത്തതിനാല്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി വഴിയാണ് അനില്‍ കുമാറിനെ നാട്ടിലെത്തിക്കാനുള്ള നയതന്ത്രതല ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. തിങ്കളാഴ്ചയോടെ നടപടിക്രമങ്ങള്‍ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
