Skip to content
Kerala

ന്യൂനപക്ഷ പദവിയുള്ള ടി.കെ.എം. എൻജിനീയറിങ് കോളേജിൽ ഇ.ഡബ്ല്യു.എസ്. സീറ്റ് റദ്ദാക്കി

ന്യൂനപക്ഷ പദവിയുള്ള കോളേജുകളിലെ സംവരണ മാനദണ്ഡങ്ങൾ അട്ടിമറിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗത്തിന് (EWS) അനുവദിച്ച സീറ്റ് പ്രവേശന പരീക്ഷാ കമ്മീഷണർ റദ്ദാക്കി. കൊല്ലം ടി.കെ.എം. എൻജിനീയറിങ് കോളേജിലെ ഒരു സീറ്റാണ് ഭരണഘടനാപരമായ വ്യവസ്ഥകൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന് റദ്ദാക്

N

News Desk

Published on: 9 Sept 2025, 10:39 am

ന്യൂനപക്ഷ പദവിയുള്ള ടി.കെ.എം. എൻജിനീയറിങ് കോളേജിൽ ഇ.ഡബ്ല്യു.എസ്. സീറ്റ് റദ്ദാക്കി

ന്യൂനപക്ഷ പദവിയുള്ള കോളേജുകളിലെ സംവരണ മാനദണ്ഡങ്ങൾ അട്ടിമറിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗത്തിന് (EWS) അനുവദിച്ച സീറ്റ് പ്രവേശന പരീക്ഷാ കമ്മീഷണർ റദ്ദാക്കി. കൊല്ലം ടി.കെ.എം. എൻജിനീയറിങ് കോളേജിലെ ഒരു സീറ്റാണ് ഭരണഘടനാപരമായ വ്യവസ്ഥകൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന് റദ്ദാക്കിയത്.

എഞ്ചിനീയറിങ് കോഴ്സുകളിലേക്കുള്ള നാലാം അലോട്ട്മെന്റിലാണ് ഇലക്ട്രിക്കൽ & കമ്പ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ഇ.ഡബ്ല്യു.എസ്. ക്വാട്ടയിൽ പ്രവേശനം അനുവദിച്ചത്. ന്യൂനപക്ഷ കോളേജുകളിൽ മുന്നാക്ക സംവരണം പാടില്ലെന്ന ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണ് ഈ നടപടിയെന്ന് ചൂണ്ടിക്കാട്ടി കോളേജ് അധികൃതർ പ്രവേശന പരീക്ഷാ കമ്മീഷണറെ സമീപിച്ചു. എന്നാൽ, ‘ഫ്ളോട്ടിങ് റിസർവേഷൻ’ രീതിയാണ് പിന്തുടരുന്നതെന്നും അതിനാൽ ഈ അലോട്ട്മെന്റ് മാറ്റാനാവില്ലെന്നുമായിരുന്നു കമ്മീഷണറുടെ ആദ്യ നിലപാട്.

എന്നാൽ, ഇ.ഡബ്ല്യു.എസ്. വിഭാഗത്തിൽ നിയമനം നൽകാൻ തങ്ങൾ നിയമപരമായി ബാധ്യസ്ഥരല്ലെന്ന നിലപാടിൽ ടി.കെ.എം. കോളേജ് ഉറച്ചുനിന്നതോടെ കമ്മീഷണർക്ക് തീരുമാനം തിരുത്തേണ്ടിവന്നു. തുടർന്ന് ഇ.ഡബ്ല്യു.എസ്. സീറ്റ് റദ്ദാക്കുകയും, മെറിറ്റ് ക്വാട്ടയിലുള്ള ഒരു വിദ്യാർത്ഥിക്ക് പ്രവേശനം നൽകുകയും ചെയ്തു.

2020-ലും സമാനമായ സാഹചര്യം ഉണ്ടായിരുന്നു. അന്ന് ടി.കെ.എം. കോളേജിനു പുറമേ, മറ്റൊരു ന്യൂനപക്ഷ സ്ഥാപനമായ മാർ അത്തനേഷ്യസ് കോളേജിലും ഇ.ഡബ്ല്യു.എസ്. സീറ്റുകൾ അനുവദിച്ചിരുന്നു. ഇത് വിവാദമായപ്പോൾ അന്നും അലോട്ട്മെന്റ് തിരുത്തുകയായിരുന്നു. വിവാദമുണ്ടാകുമ്പോൾ മാത്രം തിരുത്തലുകൾ വരുത്തുന്ന ഈ രീതിക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. ന്യൂനപക്ഷ കോളേജുകളിലേക്ക് ഇ.ഡബ്ല്യു.എസ്. സീറ്റുകൾ വരാത്ത രീതിയിൽ അലോട്ട്മെന്റ് നടത്താൻ പ്രവേശന പരീക്ഷാ കമ്മീഷണർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ആവശ്യം ശക്തമായി.

Related Stories