Skip to content
Kerala

‘ഈ മാസം 12ന് മുന്‍പ് റിപ്പോർട്ടർ ടിവി ലൈസൻസ് രേഖകൾ ഹാജരാക്കണം’; നിർദേശം നൽകി കേന്ദ്ര മന്ത്രാലയം

റിപ്പോർട്ടർ ചാനലിന്റെ ലൈസൻസുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകൾ ഹാജരാക്കാൻ കേന്ദ്ര വിവര പ്രക്ഷേപണ മന്ത്രാലയം നിർദേശം നൽകി. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയോടാണ് ഈ മാസം 12ന് അകം ലൈസൻസ് രേഖകൾ കൃത്യമായി സമർപ്പിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. കിറ്റെക്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ട്വന്റി20

N

News Desk

Published on: 9 Oct 2026, 9:55 pm

‘ഈ മാസം 12ന് മുന്‍പ് റിപ്പോർട്ടർ ടിവി ലൈസൻസ് രേഖകൾ ഹാജരാക്കണം’; നിർദേശം നൽകി കേന്ദ്ര മന്ത്രാലയം

റിപ്പോർട്ടർ ചാനലിന്റെ ലൈസൻസുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകൾ ഹാജരാക്കാൻ കേന്ദ്ര വിവര പ്രക്ഷേപണ മന്ത്രാലയം നിർദേശം നൽകി. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയോടാണ് ഈ മാസം 12ന് അകം ലൈസൻസ് രേഖകൾ കൃത്യമായി സമർപ്പിക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

കിറ്റെക്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും ട്വന്റി20 ചീഫ് കോർഡിനേറ്ററുമായ സാബു എം. ജേക്കബ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര മന്ത്രാലയത്തിന്റെ ഈ അടിയന്തര നടപടി. ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെയുള്ളവരുടെ വേതനം ഉള്‍പ്പെടെയുള്ള സാമ്പത്തിക രേഖകളും സമര്‍പ്പിക്കണം.

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സും കരാറും സംബന്ധിച്ച കാര്യങ്ങള്‍ ആരാഞ്ഞുകൊണ്ട് സാബു എം ജേക്കബ് ഹൈക്കോടതിയെയാണ് ആദ്യം സമീപിച്ചത്. ശേഷം ഹൈക്കോടതി ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തോട് ഉചിതമായ നടപടിയെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. വിഷയത്തില്‍ നവംബര്‍ 23നകം അന്തിമ തീരുമാനമെടുക്കണം എന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. ലൈസന്‍സി ആരാണ്, സംപ്രേക്ഷണ ലൈസന്‍സ് സംബന്ധിച്ച വിവരങ്ങള്‍, കരാര്‍ വിവരങ്ങള്‍, സാമ്പത്തികമായ ചില വിവരങ്ങള്‍ തുടങ്ങിയവയാണ് റിപ്പോര്‍ട്ടറിന് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് നല്‍കേണ്ടി വരിക.

ചീഫ് എഡിറ്റര്‍, മറ്റ് ഉന്നത എഡിറ്റര്‍മാര്‍ തുടങ്ങി താഴെത്തട്ടിലുള്ള ജീവനക്കാരുടെ ഉള്‍പ്പെടെ വേതന വിവരങ്ങള്‍, കരാറുകള്‍ തുടങ്ങിയവയും നല്‍കണം. ഇപിഎഫ് വിവരങ്ങളും ടെക്‌നിക്കല്‍ സ്റ്റാഫിന്റെ വിവരങ്ങള്‍ എന്നിവയും കൈമാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

നേരത്തെയും വ്യാജ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന ആരോപണത്തിലും, വർഗീയ സ്വഭാവമുള്ളതോ വിദ്വേഷം വളർത്തുന്നതോ ആയ പരാമർശങ്ങൾ നടത്തിയെന്ന വിഷയങ്ങളിലും റിപ്പോർട്ടർ ടിവിക്കെതിരെ പരാതികൾ ഉയർന്നിരുന്നു.

Related Stories