മന്ത്രിപത്നിയുടെ കാർ പുതുച്ചേരി വഴി, രേഖകളിൽ വന്‍ കൃത്രിമം, വേലി തന്നെ വിളവ് തിന്നു
ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ വീട്ടിൽ ഉപയോഗിച്ചിരുന്ന ആഡംബര കാറിന്റെ കേരള റജിസ്ട്രേഷൻ എടുത്തപ്പോൾ ഉടമസ്ഥാവകാശ രേഖകളിൽ കൃത്രിമം നടന്നതായി ആരോപണം. മിനി കൂപ്പർ കാബ്രിയോ കാർ മഹാരാഷ്ട്രയിലും പിന്നീട് പുതുച്ചേരിയിലും രജിസ്റ്റർ ചെയ്ത ശേഷം 2018 ജനുവരി 22-ന് പുനലൂർ ആർടി ഓഫിസിൽ കേരള റജിസ്ട്രേഷൻ എടുത്തപ

ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ വീട്ടിൽ ഉപയോഗിച്ചിരുന്ന ആഡംബര കാറിന്റെ കേരള റജിസ്ട്രേഷൻ എടുത്തപ്പോൾ ഉടമസ്ഥാവകാശ രേഖകളിൽ കൃത്രിമം നടന്നതായി ആരോപണം. മിനി കൂപ്പർ കാബ്രിയോ കാർ മഹാരാഷ്ട്രയിലും പിന്നീട് പുതുച്ചേരിയിലും രജിസ്റ്റർ ചെയ്ത ശേഷം 2018 ജനുവരി 22-ന് പുനലൂർ ആർടി ഓഫിസിൽ കേരള റജിസ്ട്രേഷൻ എടുത്തപ്പോഴാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം.
ഉയരുന്ന പ്രധാന ആരോപണങ്ങൾ
- ഉടമസ്ഥാവകാശ രേഖകളിലെ കൃത്രിമം: പുതുച്ചേരിയിലെ രേഖകളിൽ കാറിന്റെ രണ്ടാമത്തെ ഉടമ ആയിരുന്ന മന്ത്രിയുടെ ഭാര്യ ബിന്ദു, കേരളത്തിൽ രജിസ്ട്രേഷൻ മാറ്റിയെത്തിയപ്പോൾ ‘ആദ്യത്തെ‘ ഉടമയായി രേഖപ്പെടുത്തി.
- വെബ്സൈറ്റിലെ മാറ്റം: ‘അന്യ സംസ്ഥാനത്തുനിന്നുള്ള റജിസ്ട്രേഷൻ’ എന്നതിന് പകരം കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പരിവഹൻ വെബ്സൈറ്റിൽ കാർ റജിസ്ട്രേഷൻ ‘ടൈപ്പ് ന്യു‘ എന്ന് മാറ്റിച്ചേർത്തുവത്രെ. കേരളത്തിലെ സെലിബ്രിറ്റികളുടെ പുതുച്ചേരി കാർ രജിസ്ട്രേഷൻ വിവാദമായ സമയത്താണ് ഈ മാറ്റം വരുത്തിയത്.
കാറിന്റെ പൂർവചരിത്രം
- 2012-ൽ നിർമിച്ച് ഇറക്കുമതി ചെയ്ത കാർ, 2013 ജൂൺ 12-നാണ് നാഗ്പുർ റൂറലിൽ (MH 40 AC 6666) ആദ്യ ഉടമയുടെ പേരിൽ രജിസ്റ്റർ ചെയ്തത്.
- 2017-ൽ കാർ പുതുച്ചേരിയിലെ ഒരു കടയുടെ വിലാസത്തിൽ (PY CQ 0012) മന്ത്രിയുടെ ഭാര്യയുടെ പേരിലേക്ക് ഉടമസ്ഥാവകാശം മാറ്റി രജിസ്റ്റർ ചെയ്തു.
- കേരളത്തിൽ റജിസ്ട്രേഷൻ എടുത്തപ്പോൾ, ‘ഓണർഷിപ് സീരിയൽ നമ്പർ 1‘ എന്ന് രേഖപ്പെടുത്തിയതിനെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ, ആദ്യ ഉടമ എന്ന നിലയ്ക്കാണ് അപ്രകാരം രേഖപ്പെടുത്തിയതെന്നാണ് ഗതാഗത കമ്മിഷണറേറ്റ് വിശദീകരണം നൽകിയത്.
കാർ ഒരു വർഷത്തോളം കേരളത്തിൽ ഉപയോഗിച്ചിരുന്നു. കഴിഞ്ഞ മാസം ഈ കാർ വിൽപന നടത്തിയതായി വിവരമുണ്ടെങ്കിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതേസമയം, മന്ത്രിയോട് വിശദീകരണം തേടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ലെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
