Skip to content
Kerala

‘സജി ചെറിയാന്‍ പ്രതിപക്ഷത്തിന് ആയുധം നല്‍കി’, മന്ത്രിയുടെ പരാമർശത്തിൽ സിപിഎമ്മിന് കടുത്ത അതൃപ്തി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനത്തെക്കുറിച്ച് സംശയമുണര്‍ത്തുന്ന തരത്തില്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസ്താവനയില്‍ സിപിഐഎമ്മിനുളളില്‍ തന്നെ കടുത്ത അതൃപ്തി. മന്ത്രിയുടെ പരാമര്‍ശം അനാവശ്യമായിരുന്നുവെന്നും പ്രതിപക്ഷത്തിന് സര്‍ക്കാരിനെതിരെ ഉപയോഗിക്കാന്‍ പുതിയൊരായുധം നല്‍കിയെന്നും പാര

N

News Desk

Published on: 8 Jul 2025, 12:09 pm

‘സജി ചെറിയാന്‍ പ്രതിപക്ഷത്തിന് ആയുധം നല്‍കി’, മന്ത്രിയുടെ പരാമർശത്തിൽ സിപിഎമ്മിന് കടുത്ത അതൃപ്തി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനത്തെക്കുറിച്ച് സംശയമുണര്‍ത്തുന്ന തരത്തില്‍ മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസ്താവനയില്‍ സിപിഐഎമ്മിനുളളില്‍ തന്നെ കടുത്ത അതൃപ്തി. മന്ത്രിയുടെ പരാമര്‍ശം അനാവശ്യമായിരുന്നുവെന്നും പ്രതിപക്ഷത്തിന് സര്‍ക്കാരിനെതിരെ ഉപയോഗിക്കാന്‍ പുതിയൊരായുധം നല്‍കിയെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു.

‘2019-ല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ താന്‍ മരിക്കാറായെന്നും സ്വകാര്യ ആശുപത്രിയാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്നുമായിരുന്നു’ മന്ത്രിയുടെ വിവാദ പരാമര്‍ശം.

സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ മികവ് ഉയര്‍ത്തിക്കാട്ടുകയും സ്വകാര്യ ആശുപത്രികളെ കോര്‍പ്പറേറ്റുകള്‍ ഏറ്റെടുക്കുന്നതിനെ വിമര്‍ശിക്കുകയും ചെയ്യുന്ന പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടിന് പൂര്‍ണ്ണമായും വിരുദ്ധമാണ് മന്ത്രിയുടെ വാക്കുകള്‍. ഇത് പാര്‍ട്ടിക്കും സര്‍ക്കാരിനും ഒരുപോലെ ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.

പ്രസ്താവന വിവാദമായതിന് പിന്നാലെ, തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് മന്ത്രി സജി ചെറിയാന്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചെന്നാണ് മന്ത്രിയുടെ പുതിയ നിലപാട്.

Related Stories