Skip to content
Kerala

‘കഴിഞ്ഞ രണ്ട് തവണ മത്സരിച്ചത് പാകിസ്താനിലായിരുന്നു’; വിവാദ പരാമർശവുമായി മന്ത്രി വി. അബ്ദുറഹ്മാൻ

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമർശവുമായി മന്ത്രി വി. അബ്ദുറഹ്മാൻ. കഴിഞ്ഞ രണ്ട് തവണ താൻ മത്സരിച്ചത് പാകിസ്താനിലായിരുന്നുവെന്നും അവിടെ അവരെ തോൽപ്പിച്ചുവെന്നുമാണ് മന്ത്രി പ്രസംഗിച്ചത്. ഇത്തവണ കളി സ്വന്തം ഹോം ഗ്രൗണ്ടിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രച

N

News Desk

Published on: 7 Apr 2026, 4:43 pm

‘കഴിഞ്ഞ രണ്ട് തവണ മത്സരിച്ചത് പാകിസ്താനിലായിരുന്നു’; വിവാദ പരാമർശവുമായി മന്ത്രി വി. അബ്ദുറഹ്മാൻ

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമർശവുമായി മന്ത്രി വി. അബ്ദുറഹ്മാൻ. കഴിഞ്ഞ രണ്ട് തവണ താൻ മത്സരിച്ചത് പാകിസ്താനിലായിരുന്നുവെന്നും അവിടെ അവരെ തോൽപ്പിച്ചുവെന്നുമാണ് മന്ത്രി പ്രസംഗിച്ചത്. ഇത്തവണ കളി സ്വന്തം ഹോം ഗ്രൗണ്ടിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് മന്ത്രിയുടെ ഈ പരാമർശങ്ങൾ ഉണ്ടായത്.

മന്ത്രിയുടെ വാക്കുകൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. വി. അബ്ദുറഹ്മാന്റെ പ്രസ്താവന ബിജെപി നേതാക്കൾ നടത്തുന്ന വർഗീയ പരാമർശങ്ങൾക്ക് സമാനമാണെന്ന് തിരൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കുറുക്കോളി മൊയ്തീൻ വിമർശിച്ചു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചപ്പോൾ അമിത് ഷാ നടത്തിയ പാകിസ്താൻ പരാമർശങ്ങളെ ഓർമ്മിപ്പിക്കുന്നതാണ് മന്ത്രിയുടെ വാക്കുകളെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎമ്മും ബിജെപിയും രാഷ്ട്രീയ നേട്ടത്തിനായി വർഗീയതയെ ഒരു കളിക്കോപ്പായി ഉപയോഗിക്കുകയാണെന്നും കുറുക്കോളി മൊയ്തീൻ പറഞ്ഞു. മലപ്പുറം ജില്ലയെ താഴ്ത്തിക്കെട്ടാനും ജനങ്ങളെ അവഹേളിക്കാനുമുള്ള ബോധപൂർവമായ ശ്രമങ്ങളാണ് ഇതിന് പിന്നിലുള്ളത്. ഇത്തരം പ്രസ്താവനകൾ സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനേ സഹായിക്കൂ എന്നും യുഡിഎഫ് നേതൃത്വം ചൂണ്ടിക്കാട്ടി.

അതേസമയം, പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി തന്നെ നേരിട്ട് രംഗത്തെത്തി. തന്റെ വാക്കുകളെ മുസ്ലിം ലീഗ് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തിരൂർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മത്സരം ഒരു ‘ഇന്ത്യ-പാകിസ്താൻ’ മാച്ച് പോലെ ആവേശകരമാണെന്നും തിരൂർ തന്റെ തട്ടകമായതിനാലാണ് ഹോം ഗ്രൗണ്ട് എന്ന് വിശേഷിപ്പിച്ചതെന്നും മന്ത്രി വിശദീകരിച്ചു.

Related Stories