കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; മന്ത്രി ഗണേഷ് കുമാറിനെതിരെ പോലീസില്‍ സഹായം അഭ്യർത്ഥിച്ച് ഭാര്യ
സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുയരുന്നു. ഗണേഷ് കുമാറിനെ കാണാന്‍ കഴിയാതത സാഹചര്യത്തിൽ കണ്ടുവെന്നും ഇത് തടയാൻ ശ്രമിച്ച തന്നെ മന്ത്രിയുടെ സഹായികൾ അപായപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് ഭാര്യയുടെ ആരോപണം. സംഭവത്തിൽ പോലീസിന്റെ സഹായം തേടിയെങ്കിലും അവർ ഇടപെടാതെ പിൻവാങ്ങുക

സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുയരുന്നു. ഗണേഷ് കുമാറിനെ കാണാന്‍ കഴിയാതത സാഹചര്യത്തിൽ കണ്ടുവെന്നും ഇത് തടയാൻ ശ്രമിച്ച തന്നെ മന്ത്രിയുടെ സഹായികൾ അപായപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് ഭാര്യയുടെ ആരോപണം. സംഭവത്തിൽ പോലീസിന്റെ സഹായം തേടിയെങ്കിലും അവർ ഇടപെടാതെ പിൻവാങ്ങുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.
സംഭവത്തെക്കുറിച്ച് പുറത്തുവരുന്ന വിവരങ്ങൾ:
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വിവാദമായ സംഭവങ്ങൾ അരങ്ങേറുന്നത്. വാളകത്തെ കുടുംബവീട്ടിൽ അറിയിപ്പില്ലാതെ എത്തിയ ഭാര്യ, മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കാണുകയായിരുന്നു. തുടർന്ന് ഇവർ ഉടൻതന്നെ മുൻ ഡിജിപി ആർ. ശ്രീലേഖയുമായി ബന്ധപ്പെട്ടു (ശ്രീലേഖയുടെ ഭർത്താവിന്റെ സഹോദരിയാണ് മന്ത്രിയുടെ ഭാര്യ). ശ്രീലേഖയുടെ നിർദ്ദേശപ്രകാരം സുരക്ഷയ്ക്കായി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള 112 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് ഇവർ പോലീസിന്റെ സഹായം തേടി.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയെങ്കിലും കാര്യമായ ഇടപെടലുകൾ നടത്താതെ മടങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ വീട്ടിൽ തിരിച്ചുകയറിയ ഭാര്യ സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചു. എന്നാൽ ഇത് തടയാൻ മന്ത്രി തന്റെ സഹായികളായ പ്രദീപിനും ശാന്തനും നിർദ്ദേശം നൽകിയതായി ആരോപിക്കപ്പെടുന്നു. സഹായികൾ വാതിൽ കുറ്റിയിട്ട് തന്നെ തടഞ്ഞുവെച്ചുവെന്നും മൊബൈൽ ഫോൺ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നും ഇവർ പറയുന്നു.
പിടിവലികൾക്കിടയിൽ പോലീസിനെ വിളിച്ചു കരഞ്ഞപേക്ഷിച്ചെങ്കിലും സഹായം ലഭിച്ചില്ല. ഒടുവിൽ വാതിൽ തുറന്ന് പുറത്തെത്തിയ ഇവർ പോലീസ് സംഘം മടങ്ങിയതായി കണ്ടതിനെത്തുടർന്ന് താൻ വന്ന ടാക്സിയിൽ തന്നെ മടങ്ങുകയായിരുന്നു.
സ്ഥിരീകരണവുമായി ആർ. ശ്രീലേഖ:
സംഭവത്തെക്കുറിച്ച് മുൻ ഡിജിപി ആർ. ശ്രീലേഖ പ്രതികരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് മന്ത്രിയുടെ ഭാര്യ തന്നെ വിളിച്ചിരുന്നുവെന്നും കാര്യങ്ങൾ കേട്ടപ്പോൾ ഉടൻ 112-ൽ വിളിക്കാൻ താനാണ് നിർദ്ദേശം നൽകിയതെന്നും അവർ പറഞ്ഞു. ബിജെപി നേതാവ് എന്ന നിലയിലല്ല, കുടുംബാംഗം എന്ന നിലയിലാണ് താൻ ഇടപെട്ടതെന്നും ശ്രീലേഖ വ്യക്തമാക്കി.
അതേസമയം, മാതൃഭൂമി ഡോട്ട് കോം ഗണേഷ് കുമാറിന്റെ ഭാര്യയെ ബന്ധപ്പെട്ടപ്പോൾ വാർത്ത സ്ഥിരീകരിക്കാനോ നിഷേധിക്കാനോ അവർ തയ്യാറായില്ല. സംഭവത്തിൽ ഔദ്യോഗികമായ പരാതികൾ നൽകുന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
