സംസ്ഥാനത്തെ സ്പാകളിൽ ലൈംഗികചൂഷണം വ്യാപകം; കർശന നടപടികളെടുക്കാനൊരുങ്ങി സർക്കാർ
സംസ്ഥാനത്ത് കൂണുപോലെ മുളച്ചുപൊന്തുന്ന സ്പാകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കർശന നിയമനിർമാണത്തിന് ഒരുങ്ങി സർക്കാർ. ആരാണ് സ്പാകൾ ആരംഭിക്കുന്നതെന്നോ എന്താണ് അവിടെ നടക്കുന്നതെന്നോ വ്യക്തതയില്ലാത്ത സാഹചര്യമാണുള്ളതെന്നും, സ്പാകളുടെ മറവിൽ ലൈംഗികചൂഷണം വ്യാപകമായി നടക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി രമേശ്

സംസ്ഥാനത്ത് കൂണുപോലെ മുളച്ചുപൊന്തുന്ന സ്പാകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കർശന നിയമനിർമാണത്തിന് ഒരുങ്ങി സർക്കാർ. ആരാണ് സ്പാകൾ ആരംഭിക്കുന്നതെന്നോ എന്താണ് അവിടെ നടക്കുന്നതെന്നോ വ്യക്തതയില്ലാത്ത സാഹചര്യമാണുള്ളതെന്നും, സ്പാകളുടെ മറവിൽ ലൈംഗികചൂഷണം വ്യാപകമായി നടക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ വ്യാപകമായി റെയ്ഡുകൾ നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള പോലീസിന്റെ നേതൃത്വത്തിൽ ‘ഓപറേഷൻ സ്പാ’ എന്ന പ്രത്യേക പദ്ധതിയിലൂടെയാണ് നിലവിൽ പരിശോധനകൾ പുരോഗമിക്കുന്നത്. യാതൊരുവിധ ലൈസൻസോ ഉത്തരവാദിത്വ ബോധ്യമോ ഇല്ലാതെ ‘ഷോപ്പ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്’ ആക്ടിന്റെ മറവിലാണ് ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. പുറത്തുനിന്നും അകത്തുനിന്നും ജോലിക്കായി കൊണ്ടുവരുന്ന സ്ത്രീകളെ ചൂഷണം ചെയ്യുകയും ആളുകളെ കബളിപ്പിക്കുകയും ചെയ്യുന്നതായി നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത്.
നിയമം പാലിക്കാതെയും ഉത്തരവാദിത്വമില്ലാതെയും പ്രവർത്തിക്കുന്ന സ്പാകൾ അടിയന്തരമായി പൂട്ടിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. ഇവ നടത്തുന്നവർ സ്വയം സ്ഥാപനങ്ങൾ പൂട്ടാൻ തയ്യാറാകണം, അല്ലാത്തപക്ഷം നിയമനടപടി കൂടുതൽ ശക്തമാക്കും. അതേസമയം, മികച്ച രീതിയിൽ പ്രവർത്തിക്കുന്നവയെ ബാധിക്കാത്ത തരത്തിൽ ഈ രംഗത്ത് കൃത്യമായ നിയമാനുസൃത നടപടികൾ ആവശ്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മയക്കുമരുന്നിനും കുറ്റകൃത്യങ്ങൾക്കുമെതിരെയുള്ള ‘ഓപറേഷൻ തൂഫാൻ’ വിജയകരമായി മുന്നോട്ടുപോകുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അക്രമങ്ങളും ലഹരി ഉപയോഗവും കുറഞ്ഞിട്ടുണ്ട്. കൂടാതെ, ഉത്സവ സീസൺ മുൻനിർത്തി മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, കുറ്റക്കാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നിയമനടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
