Skip to content
Kerala

മെസ്സി തട്ടിപ്പ്: വിദേശത്തേക്ക് പണം കടത്തിയതിന് സ്‌പോൺസർമാരായ റിപ്പോർട്ടറിനെതിരെ ഫെമ കേസെടുത്ത് ഇഡി

അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കേസെടുത്തു. സംഭവത്തിൽ വിദേശ നാണ്യ വിനിമയ നിരോധന നിയമ പ്രകാരമാണ് (FEMA) ഇഡി കേസെടുത്തിരിക്കുന്നത്. സന്ദർശനത്തിന്റെ പ്രധാന സ്‌പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്

N

News Desk

Published on: 28 Aug 2026, 12:18 pm

മെസ്സി തട്ടിപ്പ്: വിദേശത്തേക്ക് പണം കടത്തിയതിന് സ്‌പോൺസർമാരായ റിപ്പോർട്ടറിനെതിരെ ഫെമ കേസെടുത്ത് ഇഡി

അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കേസെടുത്തു. സംഭവത്തിൽ വിദേശ നാണ്യ വിനിമയ നിരോധന നിയമ പ്രകാരമാണ് (FEMA) ഇഡി കേസെടുത്തിരിക്കുന്നത്.

സന്ദർശനത്തിന്റെ പ്രധാന സ്‌പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് എതിരെയാണ് ഇഡിയുടെ നടപടി. വിദേശത്തേക്ക് നിയമവിരുദ്ധമായി 126 കോടി രൂപ കടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മെസ്സിയുടെ കേരള സന്ദർശന പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന വിവാദങ്ങളുടെ തുടക്കത്തിൽ തന്നെ ഇഡി പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. സന്ദർശനത്തിന്റെ മറവിൽ വൻതോതിലുള്ള സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന സൂചനകൾ ഇതോടെ ശക്തമായിരുന്നു.

പിന്നീട് സംഭവത്തിൽ കോടികളുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് ഇഡി അന്വേഷണം ഊർജിതമാക്കുകയും ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തത്.

Related Stories