മെസ്സി ‘വില്‍പന’: അബ്ദുറഹ്മാനായി ഇമെയിൽ അയച്ച അമീറ ഐഷാ ബീഗം ആരാണെന്ന് മന്ത്രി ഒ.ജെ ജനീഷ്
ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ അമീറ ഐഷാ ബീഗം ആരാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കായികമന്ത്രി ഒ.ജെ ജനീഷ്. മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാന് വേണ്ടി അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി (AFA) ഇമെയിൽ ഇടപാടുകൾ നടത്തിയത് അമീറയാണെന്ന് വാർത്ത പുറത്തുവന്നതിന് പി

ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ അമീറ ഐഷാ ബീഗം ആരാണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കായികമന്ത്രി ഒ.ജെ ജനീഷ്. മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാന് വേണ്ടി അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി (AFA) ഇമെയിൽ ഇടപാടുകൾ നടത്തിയത് അമീറയാണെന്ന് വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി ഈ ആവശ്യം ഉന്നയിച്ചത്.
തൃശൂർ ചെറുതുരുത്തി സ്വദേശിയായ അമീറ ഐഷാ ബീഗം പൊന്നാനി എം.ഇ.എസ് കോളജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. മുൻ കായികമന്ത്രിക്കായി ഇമെയിൽ തയ്യാറാക്കി നൽകിയതും അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി ആശയവിനിമയം നടത്തിയതും ഇവരാണെന്ന് കണ്ടെത്തിയിരുന്നു. ഇമെയിലിന്റെ കോപ്പി ഇവർക്ക് അയച്ചതുമായി ബന്ധപ്പെട്ടാണ് വാർത്തകളിൽ അമീറയുടെ പേര് പരാമർശിക്കപ്പെടാൻ ഇടയായത്.
എന്നാൽ, ഭർത്താവിന്റെ സുഹൃത്ത് വഴിയാണ് മുൻ മന്ത്രിയെ പരിചയപ്പെട്ടതെന്നും യാതൊരുവിധ പ്രതിഫലവും വാങ്ങാതെയാണ് ആശയവിനിമയങ്ങൾക്കായി ഇമെയിലുകൾ തയ്യാറാക്കി നൽകിയതെന്നുമാണ് സംഭവത്തിൽ അമീറ ഐഷാ ബീഗം നൽകുന്ന വിശദീകരണം. സൗഹൃദത്തിന്റെ പുറത്താണ് മുൻ കായിക മന്ത്രിക്കായി ഇത്തരം കാര്യങ്ങൾ ചെയ്തുനൽകിയതെന്നും ഇവർ വ്യക്തമാക്കുന്നു.
അതേസമയം, മെസ്സി വിവാദവുമായി ബന്ധപ്പെട്ട് സർക്കാരിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്ന മുൻ കായികമന്ത്രി വി. അബ്ദുറഹ്മാന്റെ വാദങ്ങളെ ഒ.ജെ ജനീഷ് പൂർണ്ണമായും തള്ളി. വിഷയം സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനുള്ള ഇടപെടലായി മാറിയെന്നും, വിദേശയാത്രയിലൂടെ സർക്കാർ പണം ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. മുൻ മന്ത്രിയുടെ വിദേശയാത്രയ്ക്കായി 14 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ടെന്നും ജനീഷ് കൂട്ടിച്ചേർത്തു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
