Skip to content
Kerala

മെസ്സി തട്ടിപ്പ്, സ്‌പോണ്‍സറുടെ അകൗണ്ടിലേക്ക് ഒഴുകിയെത്തിയത് കോടികള്‍, ദുരൂഹതയേറുന്നു

ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവാദത്തിൽ മുഖ്യ സ്പോൺസർ ആൻ്റോ അഗസ്റ്റിന്റെയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് വൻതോതിൽ പണം എത്തിയതിൽ ദുരൂഹതയെന്ന് അന്വേഷണസംഘം. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സ

N

News Desk

Published on: 23 Aug 2026, 10:38 am

മെസ്സി തട്ടിപ്പ്, സ്‌പോണ്‍സറുടെ അകൗണ്ടിലേക്ക് ഒഴുകിയെത്തിയത് കോടികള്‍, ദുരൂഹതയേറുന്നു

ലയണൽ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവാദത്തിൽ മുഖ്യ സ്പോൺസർ ആൻ്റോ അഗസ്റ്റിന്റെയും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് വൻതോതിൽ പണം എത്തിയതിൽ ദുരൂഹതയെന്ന് അന്വേഷണസംഘം. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്പോൺസറുമായി ബന്ധപ്പെട്ട രണ്ട് സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ 200 കോടിയിലതികം രൂപയോളം എത്തിയതായി കണ്ടെത്തി.

ലഭിച്ച കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സ്രോതസ്സ് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് ജിഎസ്ടി (GST) വകുപ്പ് ഉടൻ തന്നെ ആൻ്റോ അഗസ്റ്റിന് നോട്ടീസ് അയക്കും. വിവിധ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വായ്പയായി വാങ്ങിയ പണമാണിതെന്നാണ് സ്പോൺസറുടെ വാദമെങ്കിലും ഇതിന് വ്യക്തമായ രേഖകളോ തെളിവുകളോ ഹാജരാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

അതിനിടെ, മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളിൽ നിന്ന് സമാഹരിച്ച പണത്തിന്റെ യഥാർത്ഥ വിവരങ്ങളും അധികൃതർ ശേഖരിച്ചു വരികയാണ്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ അക്കൗണ്ടിലൂടെ നടന്ന കോടികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ED) ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

വിവാദത്തിന് പിന്നിലെ സാമ്പത്തിക തിരിമറികളും നികുതി വെട്ടിപ്പുകളും പുറത്തുകൊണ്ടുവരാൻ ജിഎസ്ടി വകുപ്പും പ്രത്യേക അന്വേഷണ സംഘവും സംയുക്തമായി പരിശോധനകൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നുമാണ് വിവരങ്ങൾ ലഭിക്കുന്നത്.

Related Stories