പ്രതീക്ഷൾ അസ്തമിച്ചു മെസി കേരളത്തിലേക്കില്ല സ്ഥിരീകരിച്ച് കായികമന്ത്രി
കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് നിരാശ നൽകുന്ന വാർത്ത. അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിയുടെ കേരള സന്ദർശന സാധ്യതകൾ മങ്ങിയെന്ന് കായിക മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. നേരത്തെ ഒക്ടോബറിൽ മെസ്സിയും അർജന്റീന ടീമും കേരളത്തിൽ ഒരു സൗഹൃദ മത്സരം കളിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പ്രഖ്യാപിച്ചിരുന്നു. എന്നാ

കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് നിരാശ നൽകുന്ന വാർത്ത. അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സിയുടെ കേരള സന്ദർശന സാധ്യതകൾ മങ്ങിയെന്ന് കായിക മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. നേരത്തെ ഒക്ടോബറിൽ മെസ്സിയും അർജന്റീന ടീമും കേരളത്തിൽ ഒരു സൗഹൃദ മത്സരം കളിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിലവിലെ റിപ്പോർട്ടുകൾ അനുസരിച്ച് അർജന്റീന ടീമിന്റെ ഇന്ത്യ സന്ദർശന ഷെഡ്യൂളിൽ കേരളം ഉൾപ്പെട്ടിട്ടില്ല.
മെസ്സിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ആദ്യ ഗഡു കരാർ തുക നൽകിയിരുന്നെങ്കിലും ചർച്ചകൾ തുടരുകയാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഡിസംബറിൽ മെസ്സി ഇന്ത്യയിലെത്തുമെങ്കിലും കൊൽക്കത്ത, അഹമ്മദാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ പരിപാടികളിലാണ് പങ്കെടുക്കുക. ഇത് മെസ്സിയുടെ രണ്ടാം ഇന്ത്യൻ സന്ദർശനമായിരിക്കും. 2011-ൽ കൊൽക്കത്തയിൽ വെനസ്വേലയുമായി നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീന ടീമിനൊപ്പം മെസ്സി പങ്കെടുത്തിരുന്നു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 4 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 4 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 5 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
