മെഡിക്കൽ കോളേജ് അപകടം മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് പത്ത് ലക്ഷം നൽകാൻ തീരുമാനം
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നു വീണു മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ഡി. ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാനും, മകന് ബിന്ദുവിന്റെ മകന് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള സർക്കാർ ജോലി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചികിത്സയിലുള്ള മകൾക്ക്

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നു വീണു മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ഡി. ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാനും, മകന് ബിന്ദുവിന്റെ മകന് വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ചുള്ള സർക്കാർ ജോലി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ചികിത്സയിലുള്ള മകൾക്ക് കൂട്ടിരിക്കാനെത്തിയപ്പോഴാണ് ബിന്ദു കെട്ടിടം തകർന്നു മരിച്ചത്.
കഴിഞ്ഞ ജൂലൈ 3-നാണ് കോട്ടയം മെഡിക്കൽ കോളേജിൻ്റെ പഴയ കെട്ടിടത്തിലെ 14-ാം വാർഡിൻ്റെ ഒരു ഭാഗം തകർന്നു വീണത്. ഈ അപകടത്തിൽ ബിന്ദുവിന് ജീവൻ നഷ്ടപ്പെടുകയും മറ്റ് അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മകളുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ എത്തിയതായിരുന്നു ബിന്ദു. ഉപേക്ഷിച്ച കെട്ടിടത്തിലെ ശുചിമുറിയിൽ കുളിക്കാനായി പോയപ്പോഴാണ് അപകടം സംഭവിച്ചത്.
ഈ സംഭവം സംസ്ഥാനത്ത് വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. മെഡിക്കൽ കോളേജ് അധികൃതരുടെയും സർക്കാരിൻ്റെയും ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിന്ദുവിൻ്റെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ രംഗത്തെത്തിയത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
