Skip to content
Kerala

ദാവൂദിനെ കൈവിട്ട് മീഡിയ വൺ മാനേജ്മെന്‍റ്, സിപിഎമ്മുമായി വെടിനിർത്തൽ, ആക്രമണം നിർത്തി സി.പി.ഐ.എമ്മും

കോഴിക്കോട്: സി പി ഐ എമ്മിന്‍റെ കൈവെട്ട് ഭീഷണി കേസിൽ പൊലീസിനും മീഡിയ വണ്ണിനും മെല്ലേപ്പോക്ക്. സി പി ഐ എമ്മും മീഡിയ വൺ മാനേജ്മെന്‍റും തമ്മിലുണ്ടാക്കിയ രഹസ്യ ഒത്തുതീർപ് ധാരണയാണ് പൊലീസിന്‍റെ മെല്ലെപ്പോക്കിന് പിന്നിലെന്നാണ് സൂചന. മാനേജിങ് എഡിറ്റർ സി ദാവൂദിന്‍റെ കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതിനെതിരായ പര

N

News Desk

Published on: 30 Jul 2025, 9:16 pm

ദാവൂദിനെ കൈവിട്ട് മീഡിയ വൺ മാനേജ്മെന്‍റ്, സിപിഎമ്മുമായി വെടിനിർത്തൽ, ആക്രമണം നിർത്തി സി.പി.ഐ.എമ്മും

കോഴിക്കോട്: സി പി ഐ എമ്മിന്‍റെ കൈവെട്ട് ഭീഷണി കേസിൽ പൊലീസിനും മീഡിയ വണ്ണിനും മെല്ലേപ്പോക്ക്. സി പി ഐ എമ്മും മീഡിയ വൺ മാനേജ്മെന്‍റും തമ്മിലുണ്ടാക്കിയ രഹസ്യ ഒത്തുതീർപ് ധാരണയാണ് പൊലീസിന്‍റെ മെല്ലെപ്പോക്കിന് പിന്നിലെന്നാണ് സൂചന. മാനേജിങ് എഡിറ്റർ സി ദാവൂദിന്‍റെ കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതിനെതിരായ പരാതിയിൽ ഇതുവരെ പൊലീസ് എഫ് ഐ ആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല. ഏതാണ്ട് ഒരുമാസം മുമ്പ് വണ്ടൂരിൽ നടന്ന സി.പി.എം റാലിയിലാണ് ദാവൂദിൻ്റെ കൈ വെട്ടുമെന്ന് ഭീഷണി മുഴക്കിയത്.

പോലീസ് കേസ് അട്ടിമറിക്കുന്നതിനെതിരെ ശക്തമായി രംഗത്തിറങ്ങണമെന്നാണ് സി ദാവൂദിന്‍റെ നിലപാട്. എന്നാൽ മാനേജ്മെന്‍റില്‍ നിന്ന് ഇതിന് പിന്തുണ ലഭിച്ചില്ല. ഇതേതുടർന്ന് കമ്പനി ബോർഡ് യോഗത്തിൽ ദാവൂദ് പൊട്ടിത്തെറിച്ചതായാണ് അറിയുന്നത്. പ്രകോപന മുദ്രാവാക്യത്തിനെതിരെയുള്ള കേസ് ഗൗരവത്തിലെടുക്കാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് ദാവൂദ്. സംഭവം നടന്ന് ഒരു മാസമാകാറായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തത് പോലീസിന് മേൽ സമ്മർദ്ദം ചെലുത്താതതിനാലാണെന്നാണ് ദാവൂദിന്‍റെ വാദം. മാനേജ്മെന്‍റ് ഇടപെടണമെന്ന് ആവശ്യപ്പെട്ടിട്ടും അത് പരിഗണിക്കാൻ മാനേജ്മെൻ്റ് താൽപര്യം കാണിച്ചിട്ടില്ല.

നിലമ്പൂർ തെരഞ്ഞെടുപ്പിന് പിന്നാലെ സി പി ഐ എമ്മും മീഡിയവണ്ണും പരസ്പരം പോരടിച്ചെങ്കിലും ഇരുകൂട്ടരും പെട്ടെന്നാണ് വെടിനിർത്തിയത്. മീഡിയ വണ്ണിനെതിരെ നിയമനടപടിയെടക്കുമെന്ന് എം വി ഗോവിന്ദൻ മാഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചതിന് പിന്നാലെ സി പി ഐ എം സൈബർ ടീമും ആക്രമണം നിർത്തി. എന്നാൽ പിന്നീട് കേസ് കൊടുക്കാനോ നിയമ നടപടികളുമായി മുന്നോട്ടുപോകാനോ സി പി ഐ എമ്മും തയാറായില്ല. ഔട്ട് ഓഫ് ഫോക്കസിൽ സി.പി.ഐ.എമ്മിനോട് പ്രത്യേകമായ എതിർപില്ല എന്ന് പറഞ്ഞ് മീഡിയ വണ്ണും പ്രശ്നം അവസാനിപ്പിച്ചു. ഈ സംഭവങ്ങളിലെല്ലാം ദാവൂദിന് കടുത്ത അതൃപ്തിയുണ്ട്.

കൈവെട്ട് കേസിലെ പോലീസ് നിസംഗത മീഡിയ വൺ പോലും റിപ്പോർട്ട് ചെയ്യുന്നില്ല എന്നതും കേസുമായി സി പി ഐ എം മുന്നോട്ടുപോകുന്നില്ല എന്നതും ഇവർ തമ്മിലെ ധാരണയുടെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കൈവെട്ട് ഭിഷണിയിൽ പരാതി നൽകിയെങ്കിലും പിന്നീട് അതിന്‍റെ വാർത്ത ഫോളൊ ചെയ്യാൻ മീഡിയ വണ്ണും തയാറായിട്ടില്ല. അടുത്ത തെരഞ്ഞെടുപ്പിന് മുന്പ് മീഡിയ വണ്ണുമായി രമ്യതയിലെത്തണമെന്ന നിലപാട് സി പി ഐ എമ്മിന് അകത്തും വളരെ ശക്തമാണ്. രണ്ടുകൂട്ടരും കിട്ടിയ അവസരത്തിൽ പരസ്പരം ധാരണയിലെത്തിയതായാണ് അറിയുന്നത്. ദാവൂദിനെ മാനേജ്മെന്‍റ് കൈവിടുമെന്ന് ഉറപ്പായതോടെയാണത്രെ സി പി ഐ എമ്മും ഒത്തുതീർപിന് സന്നദ്ധമായത്.

Related Stories