സമസ്തയുടെ പ്രമേയ വാർത്തയിൽ കാന്തപുരത്തിന്റെ ചിത്രം നൽകി മാതൃഭൂമി, ഇത് ജാഗ്രതക്കുറവോ അജ്ഞതയോ?
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിലെ പ്രമേയത്തെക്കുറിച്ചുള്ള വാർത്തയിൽ മാതൃഭൂമി ന്യൂസിന് പറ്റിയ ഗുരുതരമായ വീഴ്ച സോഷ്യൽ മീഡിയയിൽ വലിയ പരിഹാസത്തിന് ഇടയാക്കുന്നു. ഈദ് ആഘോഷങ്ങൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ.കെ വിഭാഗം സമസ്ത സമ്

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിലെ പ്രമേയത്തെക്കുറിച്ചുള്ള വാർത്തയിൽ മാതൃഭൂമി ന്യൂസിന് പറ്റിയ ഗുരുതരമായ വീഴ്ച സോഷ്യൽ മീഡിയയിൽ വലിയ പരിഹാസത്തിന് ഇടയാക്കുന്നു. ഈദ് ആഘോഷങ്ങൾക്ക് മൂന്ന് ദിവസത്തെ ഔദ്യോഗിക അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ.കെ വിഭാഗം സമസ്ത സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തെക്കുറിച്ചുള്ള വാർത്താ കാർഡിലാണ്, എതിർ വിഭാഗമായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെയും സംഘത്തിന്റെയും ചിത്രം മാതൃഭൂമി നൽകിയത്. പ്രമുഖ മാധ്യമങ്ങൾ പോലും മുസ്ലിം സംഘടനകൾ തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം തിരിച്ചറിയാത്തതിനെതിരെ ഇതോടെ പ്രതിഷേധം ശക്തമായി.
അബദ്ധം തിരിച്ചറിഞ്ഞത് ഏറെ നേരത്തിന് ശേഷമാണ് മാതൃഭൂമി അറിഞ്ഞത് തന്നെ. ഇതോടെ പഴയ വാർത്താ കാർഡ് പിൻവലിക്കുകയും സമസ്ത ഇ.കെ വിഭാഗം അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ ചിത്രം ഉൾപ്പെടുത്തി പുതിയ കാർഡ് മാതൃഭൂമി പ്രസിദ്ധീകരിക്കുകയും ചെയ്തു. എങ്കിലും, സംഘടനകൾ തമ്മിലുള്ള ആശയപരമായ വൈരുദ്ധ്യമോ നേതൃത്വത്തെയോ പോലും ഗൗനിക്കാതെ ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് വാർത്താ ഡെസ്ക്കുകളിലെ ജാഗ്രതക്കുറവായാണ് വിലയിരുത്തപ്പെടുന്നത്. നിമിഷനേരം കൊണ്ട് പഴയ കാർഡിന്റെ സ്ക്രീൻഷോട്ടുകൾ വൈറലായതോടെ മാതൃഭൂമിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
മുസ്ലിം വിഭാഗവുമായി ബന്ധപ്പെട്ട വാർത്തകൾ കൈകാര്യം ചെയ്യുമ്പോൾ കേരളത്തിലെ മുൻനിര മാധ്യമങ്ങൾ പോലും പലപ്പോഴും അജ്ഞത പുലർത്തുന്നത് ഇപ്പോൾ ഒരു സ്ഥിരം പതിവായി മാറിയിട്ടുണ്ട്. സുന്നി വിഭാഗങ്ങൾക്കിടയിലുള്ള ഇ.കെ – എ.പി വ്യത്യാസമോ, വിവിധ സംഘടനകളുടെ ഔദ്യോഗിക നിലപാടുകളോ മനസ്സിലാക്കാതെയാണ് പലപ്പോഴും വാർത്തകൾ തയ്യാറാക്കുന്നത്. താടിയും തൊപ്പിയുമുള്ള ആരെ കണ്ടാലും അത് ഏത് വിഭാഗമാണെന്ന് പരിശോധിക്കാതെ ചിത്രങ്ങൾ നൽകുന്ന രീതി മാധ്യമങ്ങളുടെ വിശ്വാസ്യതയെ തന്നെ ഗൗരവമായി ബാധിക്കുന്നുണ്ട്.
വാർത്താ ചിത്രങ്ങളിൽ മാത്രമല്ല, ചാനൽ ചർച്ചകളിൽ പ്രതിനിധികളെ നിശ്ചയിക്കുന്നതിലും ഇത്തരം വിവേചനരഹിതമായ സമീപനങ്ങൾ ദൃശ്യമാണ്. ചാനൽ ചർച്ചകളിൽ എ.പി സമസ്തയുടെ പേരിൽ പങ്കെടുക്കുന്ന ജവാദ് മുസ്‌തഫാവിയെപ്പോലുള്ളവർ സംഘടനാ നിലപാടുകളേക്കാൾ ഉപരിയായി ഭരണപക്ഷത്തെ സ്തുതിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സംഘടനയ്ക്കുള്ളിൽ തന്നെ വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ യഥാർത്ഥ പ്രതിനിധികളെ പങ്കെടുപ്പിക്കാൻ മാധ്യമങ്ങൾ കാണിക്കുന്ന വിമുഖത പലപ്പോഴും ചർച്ചകളുടെ ലക്ഷ്യം തെറ്റിക്കുന്നു.
സംഘടനകളെ താറടിക്കാനായി ഏകപക്ഷീയമായ ചർച്ചകൾ സംഘടിപ്പിക്കുന്ന പ്രവണതയും മാധ്യമങ്ങൾക്കിടയിൽ വർദ്ധിച്ചുവരികയാണ്. മുസ്ലിം സംഘടനകളെ കുറിച്ചുളള ചർച്ചകളിൽ പോലും അവരുടെ ഔദ്യോഗിക പ്രതിനിധിയെ പങ്കെടുപ്പിക്കാതെ, മുസ്ലിം നാമധാരികളായ യുക്തിവാദികളേയും മറ്റും വിളിച്ചു വരുത്തുന്നത് സ്ഥിരം കാഴ്ച്ചയാണ്. മുസ്ലിം സമുദായ വാർത്തകളിൽ വസ്തുതകൾ പരിശോധിക്കാതെ നടത്തുന്ന ഇത്തരം ഇടപെടലുകൾ തിരുത്തപ്പെടേണ്ടതുണ്ടെന്ന ആവശ്യം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശക്തമാണ്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
