പ്രിന്റിങ് അവസാനിപ്പിച്ച് മാതൃഭൂമി യു.എ.ഇ പതിപ്പ്; ഇനി ഡിജിറ്റൽ രൂപത്തില്‍ മാത്രം
യു.എ.ഇ.-യില്‍ നിന്നും പുറത്തിറങ്ങുന്ന മാതൃഭൂമി ദിനപത്രം പ്രിന്റ് എഡിഷൻ അവസാനിപ്പിക്കുന്നു. മാറിയ കാലത്തെ സാങ്കേതിക മുന്നേറ്റങ്ങളുടെയും ഡിജിറ്റൽ മാറ്റങ്ങളുടെയും പശ്ചാത്തലത്തിലാണ് പ്രിന്റിങ് നിർത്താൻ മാനേജ്‌മെന്റ് നിർബന്ധിതരായിരിക്കുന്നത്. വരുന്ന സെപ്റ്റംബർ 17 മുതൽ മാതൃഭൂമി പ്രിന്റ് പതിപ്പിന് പകരം പൂർ

യു.എ.ഇ.-യില്‍ നിന്നും പുറത്തിറങ്ങുന്ന മാതൃഭൂമി ദിനപത്രം പ്രിന്റ് എഡിഷൻ അവസാനിപ്പിക്കുന്നു. മാറിയ കാലത്തെ സാങ്കേതിക മുന്നേറ്റങ്ങളുടെയും ഡിജിറ്റൽ മാറ്റങ്ങളുടെയും പശ്ചാത്തലത്തിലാണ് പ്രിന്റിങ് നിർത്താൻ മാനേജ്‌മെന്റ് നിർബന്ധിതരായിരിക്കുന്നത്.
വരുന്ന സെപ്റ്റംബർ 17 മുതൽ മാതൃഭൂമി പ്രിന്റ് പതിപ്പിന് പകരം പൂർണ്ണമായും ഇ-പേപ്പർ രൂപത്തിലായിരിക്കും വായനക്കാർക്ക് ലഭ്യമാകുക. ഡിജിറ്റൽ കാലഘടത്തിന്റെ വേഗതയ്ക്കൊപ്പമുള്ള പുതിയൊരു മാറ്റം എന്നാണ് മാതൃഭൂമി പ്രിന്‍റിങ് നിർത്തുന്നതിനെ വിശേഷിപ്പിക്കുന്നത്..
ഇതുവരെ പ്രിന്റ് എഡിഷനൊപ്പം സഞ്ചരിച്ച എല്ലാ വായനക്കാർക്കും മാതൃഭൂമി മാനേജ്‌മെന്റ് യു.എ.ഇ. നന്ദി അറിയിച്ചു. ഡിജിറ്റൽ യാത്രയിലും ഇ-പേപ്പർ, ഇ-മാഗസിനുകൾ, മാതൃഭൂമി ഓൺലൈൻ, മാതൃഭൂമി ന്യൂസ് ടെലിവിഷൻ ചാനൽ എന്നിവയ്ക്കൊപ്പവും വായനക്കാരുടെ സജീവ സാന്നിധ്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മാനേജ്‌മെന്റ് വ്യക്തമാക്കി.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
