ഐ.എൻ.എല്ലിൽ വൻ കൂടുമാറ്റം; മുൻ സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുടെ സ്റ്റാഫും ഉൾപ്പെടെയുള്ളവർ മുസ്ലിം ലീഗിലേക്ക്
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫ് ഘടകകക്ഷിയായ ഐ.എൻ.എല്ലിൽ വൻ വിള്ളൽ. മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖിന്റെ നേതൃത്വത്തിലുള്ള പ്രമുഖ നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും പാർട്ടി വിട്ട് മുസ്ലിം ലീഗിൽ ചേർന്നു. സി.പി.എമ്മിന്റെ സംഘപരിവാർ അനുകൂല നിലപാടുകളിലും ഐ.എൻ.എൽ നേതൃത്വത്തിന്റെ അമിത

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫ് ഘടകകക്ഷിയായ ഐ.എൻ.എല്ലിൽ വൻ വിള്ളൽ. മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖിന്റെ നേതൃത്വത്തിലുള്ള പ്രമുഖ നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും പാർട്ടി വിട്ട് മുസ്ലിം ലീഗിൽ ചേർന്നു. സി.പി.എമ്മിന്റെ സംഘപരിവാർ അനുകൂല നിലപാടുകളിലും ഐ.എൻ.എൽ നേതൃത്വത്തിന്റെ അമിത വിധേയത്വത്തിലും പ്രതിഷേധിച്ചാണ് കൂട്ടരാജിയെന്ന് നേതാക്കൾ വ്യക്തമാക്കി.
മുൻ മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന ബുഹാരി മന്നാനി ഉൾപ്പെടെയുള്ളവർ ലീഗിലേക്ക് എത്തിയത് ഐ.എൻ.എല്ലിന് കനത്ത പ്രഹരമായി. ഐ.എൻ.എൽ തിരുവനന്തപുരം ജില്ലാ മുൻ പ്രസിഡന്റും എൽ.ഡി.എഫ് വക്താവുമായിരുന്ന എം. ബഷറുള്ള, മുൻ ജില്ലാ ജനറൽ സെക്രട്ടറി ബുഹാരി മന്നാനി എന്നിവരുടെ നേതൃത്വത്തിലാണ് കൂടുമാറ്റം നടന്നത്. ഇടതുമുന്നണിക്കുള്ളിൽ ന്യൂനപക്ഷ താല്പര്യങ്ങൾ ബലികഴിക്കപ്പെടുന്നു എന്ന ആക്ഷേപം ശരിവെക്കുന്നതാണ് പുതിയ രാഷ്ട്രീയ നീക്കം.
വനിതാ-ദളിത് വിഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരും പാർട്ടി വിട്ടവരുടെ കൂട്ടത്തിലുണ്ട്. നാഷണൽ വിമൺസ് ലീഗ് മുൻ സംസ്ഥാന സെക്രട്ടറി നജുമുന്നിസ, ജില്ലാ ജനറൽ സെക്രട്ടറി വി.എസ് സുമ, നാഷണൽ ദളിത് ലീഗ് മുൻ പ്രസിഡന്റ് കാച്ചാണി അജിത് എന്നിവരാണ് ഐ.എൻ.എൽ വിട്ട മറ്റു പ്രമുഖർ. ജില്ലാ വൈസ് പ്രസിഡന്റ് ഹിദായത്ത് ബീമാപ്പള്ളി, ജില്ലാ സെക്രട്ടറി താജുദീൻ എന്നിവരും ഇവർക്കൊപ്പമുണ്ട്.
തിരുവനന്തപുരം വൈ.എം.സി.എയിൽ വെച്ച് നടന്ന സ്വീകരണ യോഗത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പുതിയ അംഗങ്ങൾക്ക് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ശരിയായ ദിശ മുസ്ലിം ലീഗാണെന്ന് തിരിച്ചറിഞ്ഞാണ് പ്രമുഖ നേതാക്കൾ മുന്നോട്ട് വന്നിരിക്കുന്നതെന്ന് പി.എം.എ സലാം പറഞ്ഞു.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തലസ്ഥാന ജില്ലയിൽ ഐ.എൻ.എല്ലിന് ഉണ്ടായ ഈ ചോർച്ച എൽ.ഡി.എഫ് ക്യാമ്പുകളിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ മറ്റു ജില്ലകളിൽ നിന്നും ലീഗിലേക്ക് എത്തുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
