Skip to content
Kerala

മാസപ്പടി കേസ്: സംസ്ഥാനത്ത് എട്ടിടങ്ങളിൽ ഇഡി റെയ്ഡ്; സിപിഎം നേതാവിന്റെ വീട്ടിലും പരിശോധന

ഏറെ കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംസ്ഥാനത്തുടനീളം വീണ്ടും വ്യാപക പരിശോധന നടത്തി. കോഴിക്കോട് ഉൾപ്പെടെ എട്ടോളം കേന്ദ്രങ്ങളിലാണ് ഇഡി സംഘം ഒരുമിച്ച് റെയ്ഡ് നടത്തിയത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. നിഖിലിന്റെ വസതിയിലും ഇഡി ഉദ്യോഗസ്ഥർ പരിശോധനയ

N

News Desk

Published on: 18 Aug 2026, 11:48 am

മാസപ്പടി കേസ്: സംസ്ഥാനത്ത് എട്ടിടങ്ങളിൽ ഇഡി റെയ്ഡ്; സിപിഎം നേതാവിന്റെ വീട്ടിലും പരിശോധന

ഏറെ കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സംസ്ഥാനത്തുടനീളം വീണ്ടും വ്യാപക പരിശോധന നടത്തി. കോഴിക്കോട് ഉൾപ്പെടെ എട്ടോളം കേന്ദ്രങ്ങളിലാണ് ഇഡി സംഘം ഒരുമിച്ച് റെയ്ഡ് നടത്തിയത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. നിഖിലിന്റെ വസതിയിലും ഇഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്കായെത്തി.

മുന്‍ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയുടെ ഡയറിയിൽ നിന്നാണ് പി. നിഖിലിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചത്. ബാലൻ കെ. നായർ റോഡിലെ ഫ്ലാറ്റിലും ഫറൂഖ് കരുവന്തുരുത്തിയിലെ വീട്ടിലുമാണ് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കിയത്. നിഖിലിന് പുറമെ മറ്റ് മൂന്ന് പ്രമുഖരുടെ വിവരങ്ങളും ഈ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ.

കേസുമായി ബന്ധപ്പെട്ട് ഡിടിപിസി ഡെസ്റ്റിനേഷൻ മാനേജരും ഡിവൈഎഫ്‌ഐ നേതാവുമായ നന്ദുലാലിന്റെ വെസ്റ്റ് ഹില്ലിലുള്ള വീട്ടിലും പരിശോധന നടന്നു. കൊച്ചിയിൽ നിന്നുള്ള പ്രത്യേക ഇഡി സംഘമാണ് രാവിലെ ഏഴ് മണിയോടെ പരിശോധനയ്ക്കായി എത്തിയത്. കേന്ദ്ര റിസർവ് പൊലീസ് സേനയുടെ (സിആർപിഎഫ്) കടുത്ത സുരക്ഷാ വലയത്തിലായിരുന്നു ഉദ്യോഗസ്ഥരുടെ നടപടികൾ.

മുൻ മന്ത്രി പി. മുഹമ്മദ് റിയാസിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് നന്ദുലാൽ. വീണയുടെ ഡയറിയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയാണ് നന്ദുലാലിന്റെ വസതിയിലേക്കും അന്വേഷണം നീണ്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിഷയത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് ഇഡിയുടെ നീക്കം.

Related Stories