Skip to content
Kerala

ഷാജൻ സ്കറിയയുടെ മൂക്ക് ഇടിച്ച് പരത്തിയ സംഭവം,  ഡിവൈഎഫ്ഐയെ പ്രതിസ്ഥാനത്ത് നിർത്തിയ വാർത്ത മറുനാടൻ മലയാളി പിൻവലിച്ചു

ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയയെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചുവെന്നാരോപിച്ച് സ്ഥാപനം പ്രസിദ്ധീകരിച്ച വാർത്ത പിൻവലിച്ചു. ഇടുക്കി മങ്കുളത്ത് വെച്ച് ഷാജൻ സ്കറിയക്ക് നേരെ ആക്രമണമുണ്ടായെന്നും ഇതിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നും ആരോപിക്കുന്ന വാർത്തയാണ് മണിക്കൂറുകൾക്കകം വെബ്സ

N

News Desk

Published on: 1 Sept 2025, 3:13 pm

ഷാജൻ സ്കറിയയുടെ മൂക്ക് ഇടിച്ച് പരത്തിയ സംഭവം,  ഡിവൈഎഫ്ഐയെ പ്രതിസ്ഥാനത്ത് നിർത്തിയ വാർത്ത മറുനാടൻ മലയാളി പിൻവലിച്ചു

ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയയെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചുവെന്നാരോപിച്ച് സ്ഥാപനം പ്രസിദ്ധീകരിച്ച വാർത്ത പിൻവലിച്ചു. ഇടുക്കി മങ്കുളത്ത് വെച്ച് ഷാജൻ സ്കറിയക്ക് നേരെ ആക്രമണമുണ്ടായെന്നും ഇതിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നും ആരോപിക്കുന്ന വാർത്തയാണ് മണിക്കൂറുകൾക്കകം വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തത്.

ഓഗസ്റ്റ് 30-ന് രാത്രിയാണ് “വിവാഹത്തിൽ പങ്കെടുത്ത മടങ്ങവെ സിപിഎം യുവജന സംഘടനയുടെ ഗുണ്ടകൾ പിന്തുടർന്നു; ഷാജൻ സ്കറിയയെ മുഖത്ത് പരുക്ക്” എന്ന രീതിയിലുള്ള തലക്കെട്ടോടെ മറുനാടൻ മലയാളി വാർത്ത പ്രസിദ്ധീകരിച്ചത്. സാജൻ സ്കറിയയെ വകവരുത്താൻ വലിയ ഗൂഢാലോചന നടന്നതായും വാർത്തയിൽ ആരോപിച്ചിരുന്നു.

എന്നാൽ, ഈ വാർത്ത വെബ്സൈറ്റിൽ നിന്നും സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്നും പിന്നീട് അപ്രത്യക്ഷമായി. വാർത്ത പിൻവലിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് മറുനാടൻ മലയാളി ഔദ്യോഗികമായി വിശദീകരണമൊന്നും നൽകിയിട്ടില്ല.

വാർത്തയുടെ സ്ക്രീൻഷോട്ടുകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രമുഖ രാഷ്ട്രീയ യുവജന സംഘടനയ്ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച ശേഷം മുന്നറിയിപ്പില്ലാതെ വാർത്ത പിൻവലിച്ചത് സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

അതെസമയം ഷാജൻ സ്കറിയയെ ആക്രമിച്ച കേസിൽ നാല് പ്രതികൾ ബംഗളൂരുവിൽ പിടിയിലായി. തൊടുപുഴയിൽ വെച്ച് ഷാജന് മർദനമേറ്റ കേസിൽ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്.

തൊടുപുഴയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഷാജൻ. മർദ്ദനമേറ്റതിനെ തുടർന്ന് വഴിയിൽ നിന്നും പോലീസ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പരിക്കേറ്റ ഷാജൻ സ്കറിയ ഇപ്പോഴും ചികിത്സയിലാണ്.

Related Stories