Skip to content
Kerala

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ: കാപ്പ ചുമത്തി വിയ്യൂർ ജയിലിലേക്ക് മാറ്റി

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ (KAAPA) ചുമത്തി നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ സ്പായിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്തതിനെ തുടർന്ന് മൈസൂരുവിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്. തുടർന്ന് അനീഷിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റ

N

News Desk

Published on: 21 Aug 2026, 9:04 am

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ: കാപ്പ ചുമത്തി വിയ്യൂർ ജയിലിലേക്ക് മാറ്റി

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ (KAAPA) ചുമത്തി നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ സ്പായിൽ കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്തതിനെ തുടർന്ന് മൈസൂരുവിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്. തുടർന്ന് അനീഷിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

കേരളത്തിൽ മാത്രം വധശ്രമം ഉൾപ്പെടെ അമ്പതിലധികം കേസുകളിൽ പ്രതിയായ അനീഷിനെതിരെ തമിഴ്‌നാട്ടിലും കർണാടകയിലുമായി എട്ടോളം കേസുകൾ നിലവിലുണ്ട്. നിരവധി കേസുകളിൽ അറസ്റ്റ് വാറന്റ് നിലനിൽക്കെയാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. മുൻപ് തമിഴ്‌നാട് പൊലീസ് ഇയാളെ പിടികൂടാൻ ഊർജ്ജിത ശ്രമങ്ങൾ നടത്തിയിരുന്നു.

അനീഷിന്റെ പ്രധാന അനുയായി ആയിരുന്ന സിനോജ് 2021-ൽ തമിഴ്‌നാട്ടിൽ വെച്ച് പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഡി.എം.കെ നേതാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ മറ്റൊരു പ്രതിയായ പ്രതീഷ് കഴിഞ്ഞ ഒക്ടോബറിൽ തമിഴ്‌നാട് ജയിലിൽ വെച്ച് കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഈ സംഭവങ്ങളെ തുടർന്ന് തനിക്കെതിരെയും വധശ്രമത്തിന് സാധ്യതയുണ്ടെന്ന ഭീതിയിലായിരുന്നു അനീഷ്. തന്നെ വ്യാജ ഏറ്റുമുട്ടലിലൂടെ അപായപ്പെടുത്താൻ ശ്രമം നടക്കുന്നതായി ഇയാൾ ആരോപിച്ചിരുന്ന പശ്ചാത്തലത്തിൽ കൂടിയാണ് നിലവിലെ പൊലീസ് നടപടി.

Related Stories