Skip to content
Kerala

18ാം വയസ്സില്‍ പ്രണയിച്ച് 25ാം വയസ്സില്‍ വിവാഹം ചെയ്യണം, കത്തോലിക്കാ യുവാക്കളോട് പാംപ്ലാനിയുടെ ആഹ്വാനം

കത്തോലിക്കാ സമുദായത്തിലെ അംഗസംഖ്യ കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. യുവജനങ്ങള്‍ 18 വയസ്സ് മുതല്‍ പ്രണയിക്കണമെന്നും 25 വയസ്സ് ആകുന്നതിന് മുന്‍പ് വിവാഹിതരായി കുടുംബജീവിതത്തിലേക്ക് പ്രവേശിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കത്തോലിക്കാസഭയുടെ യുവജന പ്രസ്

N

News Desk

Published on: 26 Jul 2025, 12:38 pm

18ാം വയസ്സില്‍ പ്രണയിച്ച് 25ാം വയസ്സില്‍ വിവാഹം ചെയ്യണം, കത്തോലിക്കാ യുവാക്കളോട് പാംപ്ലാനിയുടെ ആഹ്വാനം

കത്തോലിക്കാ സമുദായത്തിലെ അംഗസംഖ്യ കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. യുവജനങ്ങള്‍ 18 വയസ്സ് മുതല്‍ പ്രണയിക്കണമെന്നും 25 വയസ്സ് ആകുന്നതിന് മുന്‍പ് വിവാഹിതരായി കുടുംബജീവിതത്തിലേക്ക് പ്രവേശിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കത്തോലിക്കാസഭയുടെ യുവജന പ്രസ്ഥാനത്തിന്റെ സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് ബിഷപ്പിന്റെ ശ്രദ്ധേയമായ പരാമര്‍ശം.

സമുദായം വലിയ പ്രതിസന്ധി നേരിടുകയാണെന്നും വിശ്വാസികളുടെ എണ്ണം കുറയുന്നത് ഇതിന് ആക്കം കൂട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘തന്റെ വിവാഹം നടക്കാതിരുന്നതിന് കാരണം മാതാപിതാക്കളും കന്യാസ്ത്രീകളും പിതാക്കന്മാരുമാണെന്ന് ഒരു നാല്‍പ്പതുകാരന്‍ എന്നോട് വേദനയോടെ പറഞ്ഞു. 18 വയസ്സിന് ശേഷം പ്രണയിക്കുന്നത് ഒരു കുറ്റമല്ല. അതിനെ ആരും ദോഷകരമായി കാണേണ്ടതില്ല,’ പാംപ്ലാനി വ്യക്തമാക്കി.

യുവജനങ്ങളുടെ വിദേശത്തേക്കുള്ള പോക്കിനെയും മാര്‍ പാംപ്ലാനി നിശിതമായി വിമര്‍ശിച്ചു. ‘യുവജനങ്ങളുടെ വിദേശത്തേക്കുള്ള ഓട്ടം അപകടകരമാണ്. 30-40 ലക്ഷം രൂപയുടെ ഭീമമായ ലോണുകള്‍ എടുത്ത് യുവാക്കള്‍ വിദേശത്തേക്ക് പാലായനം ചെയ്യുന്നത് സമുദായത്തെ ദുര്‍ബലപ്പെടുത്തുകയാണ്,’ അദ്ദേഹം പറഞ്ഞു.

പഠനത്തിനും ജോലിക്കുമായി യുവതലമുറ വിദേശത്തേക്ക് പോകുന്നത് സമുദായത്തെ തകര്‍ക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories