Skip to content
Kerala

മനോരമയുടെ വേടൻ വേട്ട; 24 മണിക്കൂറിനുള്ളിൽ നൽകിയത് 40 ലേറെ വാർത്തകൾ

പ്രശസ്ത റാപ്പർ വേടന്‍റെ ഫ്ലാറ്റില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റാപ്പറെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. വേടന്‍റെ ഫ്ലാറ്റില്‍ നിന്നും 6 ഗ്രാം കഞ്ചാവും 9.5 രൂപയും കണ്ടെത്തിയെന്നാണ് പോലീസ് റിപ്പോര്‍ട്ട്. സ്റ്റേഷന്‍ ജാമ്യം ലഭിച്ച വേടനെ പുലിപല്ല് കൈവശം വെച്ചതിന് വനംവകുപ്പ് കസ്റ്റഡിയിലെടുത്തി

N

News Desk

Published on: 29 Apr 2025, 9:41 am

മനോരമയുടെ  വേടൻ  വേട്ട; 24 മണിക്കൂറിനുള്ളിൽ  നൽകിയത് 40 ലേറെ വാർത്തകൾ

പ്രശസ്ത റാപ്പർ വേടന്‍റെ ഫ്ലാറ്റില്‍ നിന്നും  കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റാപ്പറെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. വേടന്‍റെ ഫ്ലാറ്റില്‍ നിന്നും 6 ഗ്രാം കഞ്ചാവും 9.5 രൂപയും കണ്ടെത്തിയെന്നാണ് പോലീസ് റിപ്പോര്‍ട്ട്. സ്റ്റേഷന്‍ ജാമ്യം ലഭിച്ച വേടനെ പുലിപല്ല് കൈവശം വെച്ചതിന് വനംവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി വനം വകുപ്പിന്‍റെ കസ്റ്റഡിയിലാണുള്ളത്.

അറസ്റ്റിനെ തുടര്‍ന്ന് വേടനെ വേട്ടയാടുന്ന രീതിയിലാണ് മലയാള മനോരമയുടെ ന്യൂസ് റിപ്പോര്‍ട്ടിങ്ങ്.  24 മണിക്കൂറിനുള്ളില്‍  നാല്‍പതിലധികം പോസ്റ്റുകളാണ് വിവിധ വാര്‍ത്താ പ്ലാറ്റ്ഫോമുകളായി പോസ്റ്റ് ചെയ്തത്. ന്യൂസ് ഫോളോഅപ്പ് എന്ന രീതിയില്‍ നല്‍കുന്ന തുടര്‍വാര്‍ത്തകളുടെ രീതിയും, എണ്ണവും പരിശോധിക്കുകയാണെങ്കിലും എത്രയധികം പോസ്റ്റുകള്‍ വേടനെ വേട്ടയാടാന്‍ ഉദ്ദേശിച്ചുള്ളതുതന്നെയാണ്.

എംപുരാന്‍ സിനിമക്ക് നേരെ ഉണ്ടായ സംഘ്പരിവാര്‍ വിമര്‍ശനങ്ങളെയും അതിനെ തുടര്‍ന്നുള്ള ഇഡി റെയിഡിനേയും വിമര്‍ശിച്ച് വേടന്‍റെ നിലപാടിനെ ‘വേടന്‍ എംപുരാന്‍ സിനിമയുടെ പിന്നണി പ്രവര്‍ത്തകരെ വിമര്‍ശിച്ചുവെന്നാണ് ‘ മനോരമയുടെ തലക്കെട്ട് നല്‍കിയിരിക്കുന്നത്. പ്രസ്തുത പോസ്റ്റിന് താഴെ മനോരമയുടെ നിലപാടിനെതിരെ നിരവധി പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

Related Stories