Skip to content
Kerala

റിപ്പോര്‍ട്ടറിന്റെ കള്ളക്കളി പൊളിച്ച് മനോരമ, ബാര്‍ക്ക് റേറ്റിംഗിലും സംശയം

മലയാളം ന്യൂസ് ചാനലുകള്‍ യൂട്യൂബില്‍ നടത്തുന്ന കള്ളക്കളി പൊളിച്ച് മനോരമ ന്യൂസ്. തങ്ങളുടെ ചാനലാണ് കൂടുതല്‍ ആളുകള്‍ കാണുന്നതെന്ന് അവകാശപ്പെട്ട് രംഗത്ത് വരാറുള്ള 24 ന്റെയും മരംമുറിക്കേസിലെ പ്രതികള്‍ നടത്തുന്ന റിപ്പോര്‍ട്ടര്‍ ചാനലിന്റെയും കള്ളക്കളിയാണ് മനോരമ നൈസായി പൊളിച്ചടുക്കിയിരിക്കുന്നത്. യൂട്യൂബിലെ

N

News Desk

Published on: 29 Jul 2025, 1:21 pm

റിപ്പോര്‍ട്ടറിന്റെ കള്ളക്കളി പൊളിച്ച് മനോരമ, ബാര്‍ക്ക് റേറ്റിംഗിലും സംശയം

മലയാളം ന്യൂസ് ചാനലുകള്‍ യൂട്യൂബില്‍ നടത്തുന്ന കള്ളക്കളി പൊളിച്ച് മനോരമ ന്യൂസ്. തങ്ങളുടെ ചാനലാണ് കൂടുതല്‍ ആളുകള്‍ കാണുന്നതെന്ന് അവകാശപ്പെട്ട് രംഗത്ത് വരാറുള്ള 24 ന്റെയും മരംമുറിക്കേസിലെ പ്രതികള്‍ നടത്തുന്ന റിപ്പോര്‍ട്ടര്‍ ചാനലിന്റെയും കള്ളക്കളിയാണ് മനോരമ നൈസായി പൊളിച്ചടുക്കിയിരിക്കുന്നത്.

യൂട്യൂബിലെ ലൈവ് വിഡിയോകളില്‍ സോഫ്റ്റ്വെയര്‍ (ബോട്ട്) ഉപയോഗിച്ചാണ് ഈ ചാനലുകള്‍ വ്യൂവേഴ്സിന്റെ എണ്ണം വര്‍ദ്ധിപ്പിച്ച് കാണിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കാഴ്ചക്കാര്‍ അത് തെളിയിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അതിനിടെയാണ് യഥാര്‍ത്ഥ കണക്കുകള്‍ യൂട്യൂബില്‍ നിന്ന് ശേഖരിച്ച് മനോരമ പുറത്തുവിട്ടത്. അതില്‍ ഒന്നാം സ്ഥാനത്ത് മനോരമ ന്യൂസും, രണ്ടാമത് ഏഷ്യാനെറ്റ് ന്യൂസും മൂന്നാമത് മീഡിയവണുമാണ്.

24 അഞ്ചാം സ്ഥാനത്തും റിപ്പോര്‍ട്ടറാണെങ്കില്‍ കൈരളി ടിവിയുടെ തൊട്ടുമുകളിലുമാണ്. കൃത്യം കണക്കുകള്‍ പുറത്തുവന്നതോടെ ബാര്‍ക്ക് കണക്കുളിലും സംശയം ബലപ്പെടുകയാണ്. പല ചാനലുകളും ബാര്‍ക്ക് മീറ്റര്‍ വെക്കുന്ന വീടുകള്‍ കണ്ടെത്തി സ്വാധീനിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേരളത്തിലെ ബാര്‍ക്കില്‍ കൃത്രിമം നടക്കുന്നുവെന്ന് ആരോപിച്ച് ജനം ടി വി കഴിഞ്ഞ മാസം ബാര്‍കില്‍ നിന്ന് പിന്‍മാറിയതായും സൂചനയുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള ഏഷ്യാനെറ്റ് ന്യൂസിനെ റിപ്പോര്‍ട്ടറും 24 ഉം ബാര്‍കില്‍ ഒരിക്കല്‍ മറികടന്നുവെന്ന കണക്കിലും ഇതോടെ ദുരൂഹത ഉയരുകയാണ്. യൂട്യൂബിലും ബാര്‍ക്കിലും നടക്കുന്ന തട്ടിപ്പിനെതിരെ മുഖ്യധാര ചാനലുകള്‍തന്നെ നിയമനടപടി ആരംഭിച്ചതായാണ് വിവരം. ചാനലുകള്‍ യൂട്യൂബിന് പരാതി നല്‍കിയാതായും വിവരമുണ്ട്. തട്ടിപ്പ് പിടിക്കപ്പെട്ടാല്‍ ഇരു ചാനലുകളുടെയും യൂട്യൂബിന് സ്ട്രൈക്ക് വരികയും അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യപ്പെടാനും സാധ്യതയുണ്ട്.

അതേസമയം news malayalam 24×7 ന്റെ അവസ്ഥയാണ് കഷ്ടം. പല വിഡിയോകള്‍ക്കും ആഴ്ചകള്‍ കഴിഞ്ഞാല്‍ പോലും കാഴ്ചക്കാരുടെ എണ്ണം മൂന്നക്കം കടക്കാത്ത അവസ്ഥയാണ്. എന്നാല്‍ ഇവരുടെ ബാര്‍ക് റേറ്റും വളരെ ഉയര്‍ന്നതാണ്. ഇതിനെതിരെയാണ് ജനം ടിവി പരാതി നല്‍കിയത്. സി പി എം സൈബര്‍ മാധ്യമപ്രവര്‍ത്തകരായ ഹര്‍ഷനും സനീഷും നയിക്കുന്ന ഈ ചാനലിന്റെ പല വാര്‍ത്തകള്‍ക്കും വിശ്വാസ്യതയില്ലെന്നും ഇത് സി പി എമ്മിന്റെ പി.ആര്‍ ചാനലാണെന്നും വിമര്‍ശനമുണ്ട്. news malayalam 24×7 ചാനല്‍ BARC ല്‍ വളരെ മുന്നിലായത് അവരുടെ ഉടമകള്‍ കേബ്ള്‍ കണക്ഷന്‍ കമ്പനിക്കാരായതിനാല്‍ ബാര്‍ക്ക് മീറ്ററുകളില്‍ കൃത്രിമം നടത്തിയാണെന്നും ആരാപണമുണ്ട്. ബാര്‍ക്ക് കണക്കുകളില്‍ പിന്നിലുള്ള മീഡിയവണ്‍ യൂട്യൂബ് കണക്കില്‍ മൂന്നാമതാണ്. ഫേസ്ബുക്കിലും അവര്‍ തന്നെയാണ് മുന്നില്‍.

Related Stories