ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം; വീഡിയോ പ്രചാരണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കി
ബസിനുള്ളിൽ വെച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവ് ജീവനൊടുക്കി. ഗോവിന്ദപുരം സ്വദേശി ദീപക് (28) ആണ് മരിച്ചത്. ബസ് യാത്രയ്ക്കിടെ ദീപക് മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതി

ബസിനുള്ളിൽ വെച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവ് ജീവനൊടുക്കി. ഗോവിന്ദപുരം സ്വദേശി ദീപക് (28) ആണ് മരിച്ചത്. ബസ് യാത്രയ്ക്കിടെ ദീപക് മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇന്നു പുലർച്ചെ ദീപക്കിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതി ആദ്യം പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെ, താൻ നിരപരാധിയാണെന്നും ഇത്തരം പ്രവണതകൾക്കെതിരെ പ്രതികരിക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ട് മറ്റൊരു വീഡിയോ കൂടി യുവതി പുറത്തുവിട്ടിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ദീപക് കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. വ്യക്തിഹത്യയിലൂടെ ഉണ്ടായ മാനക്കേടാണ് ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
മരിക്കുന്നതിന് തൊട്ടുമുമ്പുള്ള രാത്രിയിലും ദീപക് തന്റെ ഉറ്റ സുഹൃത്തുമായി ഫോണിൽ സംസാരിച്ചിരുന്നു. തനിക്കെതിരെ വന്ന പുതിയ വീഡിയോയെ കുറിച്ചും അതിലെ ആരോപണങ്ങളെ കുറിച്ചും ദീപക് അന്വേഷിച്ചിരുന്നതായും സുഹൃത്ത് സാക്ഷ്യപ്പെടുത്തുന്നു. ആത്മഹത്യ ചെയ്യത്തക്ക രീതിയിലുള്ള പെരുമാറ്റമാറ്റങ്ങൾ ഒന്നും അന്ന് സംസാരത്തിൽ തോന്നിയിരുന്നില്ലെങ്കിലും, പ്രചരിക്കുന്ന വീഡിയോകൾ ദീപക്കിനെ മാനസികമായി തളർത്തിയിരുന്നതായാണ് വിവരം.
സംഭവത്തിൽ യുവതിക്കെതിരെയും വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ദീപക്കിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഒരു സ്വകാര്യ ഗാർമെന്റ്സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ദീപക്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
