മനഃപൂർവ്വം അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് മമ്മൂട്ടി വ്യക്തമാക്കി, വിവാദം അവസാനിപ്പിക്കണം: കെ. റഫീഖ്
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി ഒരുക്കിയ ടൗൺഷിപ്പ് സന്ദർശനത്തിനിടെ നടൻ മമ്മൂട്ടി തന്നോട് നീരസം പ്രകടിപ്പിച്ചത് അപമാനിക്കലായി കാണേണ്ടതില്ലെന്നും വിവാദം ഇവിടെ അവസാനിപ്പിക്കണമെന്നും സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. മമ്മൂട്ടി തന്നെ നേരിൽ വിളിച്ചു കാര്യങ്ങൾ വ്യക്തമാക്കിയെന്നും അദ്ദേഹം ഫെയ്

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി ഒരുക്കിയ ടൗൺഷിപ്പ് സന്ദർശനത്തിനിടെ നടൻ മമ്മൂട്ടി തന്നോട് നീരസം പ്രകടിപ്പിച്ചത് അപമാനിക്കലായി കാണേണ്ടതില്ലെന്നും വിവാദം ഇവിടെ അവസാനിപ്പിക്കണമെന്നും സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്. മമ്മൂട്ടി തന്നെ നേരിൽ വിളിച്ചു കാര്യങ്ങൾ വ്യക്തമാക്കിയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ടൗൺഷിപ്പിൽ മമ്മൂട്ടി എത്തിയത് പോസിറ്റീവായി മാത്രം ചർച്ച ചെയ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടൗൺഷിപ്പിൽ എത്തിയപ്പോൾ തിരക്കും ബഹളവും താരത്തിന് അലോസരമാകരുതെന്ന കരുതലോടെയാണ് താൻ ഇടപെട്ടതെന്ന് റഫീഖ് വിശദീകരിച്ചു. എന്നാൽ ഇത്തരം ഇടപെടലുകൾ തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്ന ആശങ്കയാണ് മമ്മൂട്ടി പങ്കുവെച്ചത്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ അവിടെ വരുന്നവരെ സ്വീകരിക്കുന്നത് സ്വാഭാവികമാണെങ്കിലും, അത് മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കപ്പെടാം എന്നാണ് മമ്മൂട്ടി സൂചിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
മമ്മൂട്ടി തന്നോട് വ്യക്തിപരമായി പറഞ്ഞ ഒരു ആശങ്കയെ ചില മാധ്യമങ്ങളും വലത് സൈബർ കേന്ദ്രങ്ങളും തനിക്കെതിരായ അപമാനമായി പ്രചരിപ്പിക്കുകയായിരുന്നുവെന്നും ഇത് വിഷയം വഷളാക്കിയെന്നും റഫീഖ് കുറിപ്പിൽ ആരോപിക്കുന്നു. വൈകാരികമായി പ്രതികരിച്ചവരുടെ ഉദ്ദേശശുദ്ധിയെ മാനിക്കുന്നുവെങ്കിലും, ലോകത്തിന് തന്നെ മാതൃകയായ ഒരു പുനരധിവാസ പദ്ധതിയുടെ തിളക്കം കുറയ്ക്കുന്ന രീതിയിൽ ഈ വിവാദങ്ങൾ വളരരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
മമ്മൂട്ടി മഹാനായ മലയാളിയാണെന്നും തന്നെ മനഃപൂർവ്വം അപമാനിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടില്ലെന്നും റഫീഖ് ആവർത്തിച്ചു. എല്ലാവരും ഈ വിഷയത്തെ അർഹിക്കുന്ന ഗൗരവത്തോടെ മാത്രം കാണണമെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ വാദപ്രതിവാദങ്ങളും അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തത്തിൽ ജീവിതം തകർന്ന മനുഷ്യരുടെ പുഞ്ചിരിക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും അതിനായി തർക്കങ്ങൾ മാറ്റിവെച്ച് ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നേരത്തെ, ടൗൺഷിപ്പ് സന്ദർശനത്തിനിടെ ഒപ്പം നടന്ന ജില്ലാ സെക്രട്ടറിയോട് “നിങ്ങൾ എന്റെ കൂടെ എപ്പോഴും നടക്കേണ്ട” എന്ന് മമ്മൂട്ടി പറഞ്ഞത് വലിയ വാർത്തായായിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ മമ്മൂട്ടിക്കെതിരെ വലിയ രീതിയിൽ സൈബർ ആക്രമണം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി കെ. റഫീഖ് രംഗത്തെത്തിയത്.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 3 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 3 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 4 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
