Skip to content
Kerala

‘മംദാനി കമ്യൂണിസ്റ്റല്ല, സോഷ്യലിസ്റ്റാണ്!’ റിപ്പോർട്ടർ ടിവിയോട് തിരുത്താനാവശ്യപ്പെട്ട് മുതിർന്ന മാധ്യമപ്രവർത്തക

ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിലെ ചരിത്രവിജയിയായ സോഹ്‌റാൻ മംദാനിയെ ‘കമ്മ്യൂണിസ്റ്റ്’ എന്ന് വിശേഷിപ്പിച്ച റിപ്പോർട്ടർ ടിവിയുടെ വാർത്താ ചിത്രത്തിനെതിരെ വിമർശനവുമായി മുതിർന്ന മാധ്യമപ്രവർത്തക അനുപമ വെങ്കിടേഷ്. മംദാനി കമ്മ്യൂണിസ്റ്റ് അല്ല, ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് (Democratic Socialist) ആണെന്ന്

N

News Desk

Published on: 5 Nov 2025, 12:07 pm

‘മംദാനി കമ്യൂണിസ്റ്റല്ല, സോഷ്യലിസ്റ്റാണ്!’ റിപ്പോർട്ടർ ടിവിയോട് തിരുത്താനാവശ്യപ്പെട്ട് മുതിർന്ന മാധ്യമപ്രവർത്തക

ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പിലെ ചരിത്രവിജയിയായ സോഹ്‌റാൻ മംദാനിയെ ‘കമ്മ്യൂണിസ്റ്റ്’ എന്ന് വിശേഷിപ്പിച്ച റിപ്പോർട്ടർ ടിവിയുടെ വാർത്താ ചിത്രത്തിനെതിരെ വിമർശനവുമായി മുതിർന്ന മാധ്യമപ്രവർത്തക അനുപമ വെങ്കിടേഷ്. മംദാനി കമ്മ്യൂണിസ്റ്റ് അല്ല, ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് (Democratic Socialist) ആണെന്ന് ചൂണ്ടിക്കാട്ടി അനുപമ വെങ്കിടേഷ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് റിപ്പോർട്ടർ ടിവിക്ക് തിരുത്ത് നൽകിയത്. നിലവില്‍ അമേരിക്കന്‍ നഗരമായ ടെക്സാസിലാണ് അനുപമ താമസിക്കുന്നത്.

റിപ്പോർട്ടർ ടിവിയുടെ പോസ്റ്റ്

മംദാനിയുടെ വിജയം അറിയിച്ച് റിപ്പോർട്ടർ ടിവി പുറത്തിറക്കിയ വാർത്താ പോസ്റ്ററിൽ, മംദാനിയുടെ ചിത്രത്തോടൊപ്പം നൽകിയിരുന്ന തലക്കെട്ട് ഇങ്ങനെയായിരുന്നു: MAMDANI ന്യൂയോർക്ക് സിറ്റിയുടെ ചരിത്രത്തിലെ ആദ്യ മുസ്‌ലിം മേയർ കമ്മ്യൂണിസ്റ്റ് ഇന്ത്യൻ സംവിധായിക മീരാ നായരുടെ മകൻ

അനുപമയുടെ തിരുത്ത്

ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് അനുപമ വെങ്കിടേഷ് തിരുത്ത് നൽകിയത്. മംദാനിയുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയുള്ള അവരുടെ പോസ്റ്റ് ശ്രദ്ധ നേടി:

“Dear Reporter TV! Reporter Live – Zohran Mamdani is not a communist ! He is a democratic socialist ! Please correct!”

ഒരു പ്രമുഖ മാധ്യമസ്ഥാപനത്തിന്റെ വാർത്താ പോസ്റ്ററിൽ ലോക രാഷ്ട്രീയത്തിലെ ഒരു പ്രധാന വ്യക്തിയുടെ നിലപാടിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകിയത് ചൂണ്ടിക്കാട്ടിയാണ് മുതിർന്ന മാധ്യമപ്രവർത്തക രംഗത്തെത്തിയത്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്ന നിലയിൽ, മംദാനി അമേരിക്കൻ രാഷ്ട്രീയത്തിൽ ശക്തമായ സാമൂഹിക സാമ്പത്തിക പരിഷ്കരണങ്ങളാണ് മുന്നോട്ട് വെക്കുന്നത്.

Related Stories