‘ക്രിസ്ത്യന്‍ വേട്ട നടക്കുമ്പോള്‍ അരമനയില്‍ ഒതുങ്ങിയിരുന്ന് പ്രാര്‍ത്ഥിച്ചാല്‍ മതിയോ?’ ബിഷപ്പുമാര്‍ക്കെതിരെ ആഞ്ഞടിച്ച് ശിവന്‍കുട്ടി
തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ മൗനത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി വി. ശിവന്‍കുട്ടി. രണ്ട് കന്യാസ്ത്രീകളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടും ഒരു തിരുമേനിയും പ്രതിഷേധിക്കാത്തത് എന്തുകൊണ്ടാണെന്ന് മ

തിരുവനന്തപുരം: ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ മൗനത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി വി. ശിവന്‍കുട്ടി. രണ്ട് കന്യാസ്ത്രീകളെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടും ഒരു തിരുമേനിയും പ്രതിഷേധിക്കാത്തത് എന്തുകൊണ്ടാണെന്ന് മന്ത്രി ചോദിച്ചു.
‘ദീപികയില്‍ എഡിറ്റോറിയല്‍ എഴുതി അരമനയില്‍ ഒതുങ്ങി പ്രാര്‍ത്ഥിച്ചാല്‍ മതിയോ?’ എന്ന് അദ്ദേഹം രൂക്ഷമായി പരിഹസിച്ചു.
‘രാജ്യത്ത് നിന്ന് മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും പൂര്‍ണ്ണമായി നീക്കം ചെയ്യാനുള്ള നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. എന്നിട്ടും പ്രധാനമന്ത്രിയോട് പരാതി പറയാന്‍ പോലും തിരുമേനിമാര്ക്ക് ധൈര്യമില്ല. സ്ഥാനമാനങ്ങള്‍ ഉറപ്പിച്ച് മുന്നോട്ട് പോകാനാണ് അവര്‍ക്ക് താല്പര്യം. ബാക്കി പാവപ്പെട്ട ക്രിസ്ത്യാനികള്‍ അനുഭവിക്കട്ടെ എന്നായിരിക്കും അവരുടെ നിലപാട്,’ ശിവന്‍കുട്ടി തുറന്നടിച്ചു.
ബജ്റംഗ്ദളിന്റെ പിന്തുണയോടെ ഭരണഘടനാ തത്വങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതെന്നും, ഇതിനെതിരെ ബിഷപ്പുമാരുടെ ഭാഗത്തുനിന്ന് ശക്തമായ ഒരു പ്രതിഷേധവും കാണാത്തത് നിരാശാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ചയാണ് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റ് ചെയ്തത്. തങ്ങള്‍ സ്വമേധയാ ജോലിക്കു പോവുകയാണെന്ന് കൂടെയുണ്ടായിരുന്ന മൂന്ന് പെണ്‍കുട്ടികള്‍ രേഖാസഹിതം അറിയിച്ചിട്ടും പൊലീസ് ഇത് അവഗണിക്കുകയായിരുന്നു.
Related Stories

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം
News Desk · 2 days ago

ഇനി ഡോക്ടർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെനെപോയ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റ് സമ്മാനിക്കും
News Desk · 2 days ago

മാധ്യമം സമരത്തെ പിന്തുണച്ചവർക്ക് KUWJ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി
News Desk · 3 days ago

ഖത്തർ കെഎംസിസി ഓഫീസ് കവർച്ച: 8 കോടി രൂപ തട്ടിയെടുത്ത കേസിൽ ബിജെപി പ്രാദേശിക നേതാവ് കീഴടങ്ങി
News Desk · 22 Oct 2026
