Skip to content
Kerala

വിവാഹദിനത്തിൽ ഹെലികോപ്റ്റർ തകർന്ന് മലയാളി നവവരനും പെെലറ്റും മരിച്ചു, വധുവിന് ഗുരുതര പരിക്ക്

അമേരിക്കയിലെ ജോർജിയ സംസ്ഥാനത്ത് മലയാളി നവദമ്പതിമാർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്ന് വരനും പൈലറ്റും മരിച്ചു. വധുവിന് ഗുരുതരമായ പരിക്കേറ്റു. അമേരിക്കൻ സമയം വെള്ളിയാഴ്ച രാത്രി 10 മണിയോടെ ഡോസൺ കൗണ്ടിയിലാണ് ദുരന്തം ഉണ്ടായത്. മൂവാറ്റുപുഴ വീട്ടൂർ കടുവാക്കുഴി സ്വദേശിയും അമേരിക്കയിലെ പ്രമുഖ വിമാനക്കമ്പനി

N

News Desk

Published on: 1 Jun 2026, 10:13 am

വിവാഹദിനത്തിൽ ഹെലികോപ്റ്റർ തകർന്ന് മലയാളി നവവരനും പെെലറ്റും മരിച്ചു, വധുവിന് ഗുരുതര പരിക്ക്

അമേരിക്കയിലെ ജോർജിയ സംസ്ഥാനത്ത് മലയാളി നവദമ്പതിമാർ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്ന് വരനും  പൈലറ്റും മരിച്ചു. വധുവിന് ഗുരുതരമായ പരിക്കേറ്റു. അമേരിക്കൻ സമയം വെള്ളിയാഴ്ച രാത്രി 10 മണിയോടെ ഡോസൺ കൗണ്ടിയിലാണ് ദുരന്തം ഉണ്ടായത്.

മൂവാറ്റുപുഴ വീട്ടൂർ കടുവാക്കുഴി സ്വദേശിയും അമേരിക്കയിലെ പ്രമുഖ വിമാനക്കമ്പനിയായ ഡെൽറ്റ എയർലൈൻസിലെ പൈലറ്റുമായ ഡേവ് ഫിജി (26) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വധു തിരുവല്ല ഭരണിക്കാവ് സ്വദേശിനി ജെസ്നി (25) നിലവിൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അമേരിക്കൻ സമയം വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ ജോർജിയയിലെ ഡോസൺ കൗണ്ടിയിലായിരുന്നു നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്.

വിവാഹച്ചടങ്ങുകൾക്കും വിരുന്നിനും ശേഷം ഇരുവരും താമസസ്ഥലമായ ഹോട്ടലിലേക്ക് മടങ്ങുന്നതിനായി ഉപയോഗിച്ച ‘റോബിൻസൺ ആർ 66’ (Robinson R66) ഹെലികോപ്റ്ററാണ് തകർന്നുവീണത്. ഡോസൺവില്ലയിലെ 24 മൗണ്ട് വെർനൺ ഡ്രൈവിന് സമീപമുള്ള വിജനമായ കാട്ടുപ്രദേശത്തായിരുന്നു അപകടം. ഹെലികോപ്റ്റർ പുറപ്പെട്ടതിന് പിന്നാലെ പ്രദേശത്ത് കാലാവസ്ഥ പെട്ടെന്ന് മോശമാവുകയും, നിയന്ത്രണം നഷ്ടമായി കോപ്റ്റർ മരച്ചില്ലയിൽ ഇടിച്ചു തകരുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ഡോസൺവില്ലയിലെ 24 മൗണ്ട് വെർനൺ ഡ്രൈവിന് സമീപം ഒരു വിജന സ്ഥലത്ത് ആണ് ഹെലികോപ്റ്റർ തകർന്നുവീണത്. അപകടത്തിൽ ബോധരഹിതയായ ജെസ്നി ഏകദേശം അഞ്ചുമണിക്കൂറിന് ശേഷം ബോധം തിരിച്ചുകിട്ടിയപ്പോൾ ഹെൽപ്പ്ലൈനിൽ വിളിച്ചു. തുടർന്ന് രക്ഷാപ്രവർത്തകർ എത്തി അവളെ ആശുപത്രിയിലെത്തിച്ചു.

ഹെലികോപ്റ്റർ പുറപ്പെട്ടശേഷം കാലാവസ്ഥ മോശമാവുകയും ഒരു മരച്ചില്ലയിൽ ഇടിക്കുകയും ചെയ്തതാണ് അപകടകാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് (NTSB) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories