Skip to content
Kerala

ലേബർ കോഡ് നടപ്പാക്കി മാതൃഭൂമിയും മനോരമയും, ഇടപെടാതെ K U W J

സംഘടനാ തെരഞ്ഞെടുപ്പിലുംൽ വിഷയമാക്കിയത് മാധ്യമം പ്രശ്നം മാത്രം

W

web desk

Published on: 5 Nov 2026, 4:39 pm

ലേബർ കോഡ് നടപ്പാക്കി മാതൃഭൂമിയും മനോരമയും, ഇടപെടാതെ K U W J

കൊച്ചി: സംസ്ഥാനത്തെ വൻകിട മാധ്യമ സ്ഥാപനങ്ങൾ ലേബർ കോഡ് നടപ്പാക്കിത്തുടങ്ങി. അങ്ങേയറ്റം തൊഴിലാളി വിരുദ്ധമായ ലേബർ കോഡിന് സംസ്ഥാന സർക്കാർ ഇതുവരെ ചട്ടങ്ങൾ ഉണ്ടാക്കിക്കഴിഞ്ഞിട്ടില്ല. അതിന് മുന്പ് തന്നെ വൻകിട മാധ്യമ സ്ഥാപനങ്ങൾ നിയമം നടപ്പാക്കിത്തുടങ്ങിയിട്ടും കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ ഏക സംഘടനയായ കെ യു ഡബ്ല്യു ജെ ഇതുവരെ ഒരു എതിർപും ഉന്നയിച്ചിട്ടില്ല. സംഘടനയിലെ ഭാരവാഹി തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. അത്യന്തം വാശിയേറിയ മത്സരം അരങ്ങേറിയിട്ടും വൻകിട മാധ്യമങ്ങളിലെ ഈ തൊഴിലാളി വിരുദ്ധ നടപടികൾ ഒരാളും ചർച്ചക്കുപോലും വച്ചില്ല. സമരം നടക്കുന്ന മാധ്യമത്തിലെ ശന്പള പ്രതിസന്ധി മാത്രമാണ് മത്സരിച്ച രണ്ട് പാനലിലുള്ളവരും ചർച്ചയാക്കാൻ ശ്രമിച്ച ഏക തൊഴിൽ പ്രശ്നം.

കേന്ദ്ര സർക്കാർ രൂപം നൽകിയ ലേബർ കോഡ് സംസ്ഥാനത്ത് നടപ്പാക്കാൻ ചട്ടങ്ങൾ രൂപവത്കരിക്കാൻ നടപടികൾ പുരോഗമിക്കുകയാണ്. സാന്പത്തിക പ്രസിസന്ധിയിലായ മാധ്യമം പത്രം നേരത്തെ തന്നെ ജീവനക്കാരെ കുറയ്ക്കാനും കരാർ ജോലിക്കാരെ വർധിപ്പിക്കാനും നടപടികൾ തുടങ്ങിയിരുന്നു. ദേശാഭമാനിയാകട്ടെ, വേജ്ബോർഡിലെ പല ആനുകൂല്യങ്ങളും ഘട്ടംഘട്ടമായി വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് മലയാള മനോരമ, മാതൃഭൂമി എന്നീ പത്രങ്ങൾ ലേബർ കോഡ് തന്നെ നടപ്പാക്കിത്തുടങ്ങിയിരിക്കുന്നത്. മലയാള മനോരമ 2026 ഏപ്രിൽ മാസം മുതൽ പലതരം നിയമങ്ങൾ നടപ്പാക്കിവരികയാണ്. അതിൽ ശന്പള ഘടനയിൽ തന്നെ വരുത്തിയ മാറ്റമാണ് അതീവ ഗുരുതരം. വി.ഡി.എ, വേരിയബിൾ പേ എന്നിവ വേജ് ബോർഡ് കാലം മുതലേ ഉള്ളതാണ്. അത് കഴിഞ്ഞ ഏപ്രിൽ മാസം മുതൽ ഒഴിവാക്കി. പകരം റീറ്റെയ്നിങ് അലവൻസ് ആണ് ഏർപെടുത്തിയിരിക്കുന്നത്. ഇതോടെ വർഷം രണ്ടു തവണയായി കേന്ദ്ര വ്യവസ്ഥ പ്രകാരം ലഭ്യമായിരുന്ന വി.ഡി.എ വർധനയില്ലാതാവുകയും ആകെ ശന്പളത്തിൽ വർധനയില്ലാതെ കാലികമായ കുറവുവരുത്തുകയും ചെയ്യും. വാർഷിക ഇൻക്രിമെന്റിനെ ഇത് കാര്യമായി ബാധിക്കും. ഇൻക്രിമെന്റ് കിട്ടിയാൽ തന്നെ അത് നാമമാത്രമായി മാറും. ഇതിലൂടെ പി.എഫ്, ഗ്രാറ്റ്വിറ്റി ആനുകൂല്യങ്ങളും ഗണ്യമായി കുറയും. സ്ഥിരം ജീവനക്കാരെ കരാറിലേക്ക് മാറ്റുന്നതും മനോരമയിൽ ആരംഭിച്ചുകഴിഞ്ഞു. ഇതേ പാതയിലേക്കാണ് മാതൃഭൂമിയും നീങ്ങുന്നത്. അതിന്റെ മുന്നോടിയായി ജോലി സമയത്തിൽ മാറ്റം വരുത്തിക്കഴിഞ്ഞു. വേജ് ബോർഡ് പ്രകാരം 6 മണിക്കൂറാണ് എഡിറ്റോറിയൽ ജീവനക്കാരുടെ ജോലി സമയം. ഇത് 7 മുതൽ 8 മണിക്കൂർ വരെയാക്കി വർധിപ്പിച്ചു. കഴിഞ്ഞ മാസം ഒന്നാം തിയതി മുതൽ ഈ തീരുമാനം നടപ്പിൽ വന്നുകഴിഞ്ഞു.

ലേബർ നടപ്പാക്കിത്തുടങ്ങിയ ശേഷം നടക്കുന്ന ആദ്യത്തെ K U W J ഭാരവാഹി തെരഞ്ഞെടുപ്പാണ് മൂന്ന് ദിവസം മുന്പ് പൂർത്തിയായത്. തെരഞ്ഞെടുപ്പിൽ മാതൃഭൂമി, മനോരമ, ദേശാഭിമാനി തുടങ്ങി എല്ലാ പത്ര സ്ഥാപനങ്ങളിൽനിന്നും സ്ഥാനാർഥികൾ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. സംസ്ഥാന പ്രസിഡ്ൻ് സാഥ്നത്തേക്ക് മത്സരിച്ച രണ്ടുപേർ മനോരാമയിൽ നിന്നും മാതൃഭൂമിയിൽ നിന്നും ആയിരുന്നു. എന്നിട്ടും ഈ സ്ഥാപനങ്ങളിൽ നടപ്പാക്കിയ തൊഴിലാളി വിരുദ്ധ നിയമങ്ങളെക്കുറിച്ച് ഒരു വാക്കുപോലും ആരും അവരുടെ പ്രചാരണത്തിൽ ഉന്നയിച്ചില്ല. ദേശാഭിമാനിയിലെ ആനുകൂല്യ വെട്ടിനെക്കുറിച്ചോ മറ്റ് സാഥപനങ്ങളിലെ കരാർവത്കരണത്തെക്കുറിച്ചോ പ്രത്യേകമായ ചർച്ചയുമുണ്ടായില്ല. മാസങ്ങളായി തൊഴിൽ സമരം നടക്കുന്ന മാധ്യമത്തിലെ ശന്പള പ്രശ്നം മാത്രമാണ് K U W J തെരഞ്ഞെടുപ്പിൽ ആകെ ഉന്നയിക്കപ്പെട്ട ഏക തൊഴിൽ പ്രശ്നം. എന്നാൽ ആ സമരം നയിച്ച മാധ്യമം യൂണിയനും ആ സമരത്തെ മുന്നോട്ടുകൊണ്ടുപോയ സംസ്ഥാന ഭാരവാഹികളും തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങുകയും ചെയ്തു. ഫലത്തിൽ തൊഴിലാളി പ്രശ്നങ്ങളോട് മുഖംതിരിച്ചുനിൽക്കുന്നവർ വിജയിക്കുകയും മാനേജ്മെന്റിനെ പിണക്കാത്തവർ നേതാക്കളാകുകയും ചെയ്യുന്ന ഉടായിപ്പ് സംഘടനാണ് K U W J എന്ന കാലങ്ങളായി നിലനിൽക്കുന്ന വിമർശനങ്ങളെ ശരിവക്കുന്ന ഫലമാണ് അവരുടെ തെരഞ്ഞെടുപ്പിൽ ഉണ്ടായത്.

തെരഞ്ഞെടുപ്പ് കാലത്തും അതിന് മുന്പും മാധ്യമ മേഖലയിലെ പല സമരങ്ങളിലും പങ്കെടുത്തിരുന്ന ഒരു നേതാവും ഇതുവരെ ഇക്കാര്യം പറയാൻ തയാറായിട്ടില്ല. മാധ്യമം സമരം നയിച്ച നിലവിലെ സംസ്ഥാന കമ്മിറ്റിയുടെ ട്രഷറർ മധുസൂദനൻ കർത്ത പലതവണ സമരപ്പന്തലിലെത്തിയിരുന്നു. എന്നാൽ മധുസൂദനൻ കർത്ത മലയാള മനോരമയിലെ മുതിന്ന ജേണലിസ്റ്റാണ് എന്നതാണ് രസകരമായ കാര്യം. അവിടെ ലേബർ കോഡ് നടപ്പാക്കാൻ നേതൃത്വം കൊടുക്കുന്ന മാനേജ്മെന്റിനൊപ്പം നിൽക്കുന്നയാളാണ് മധുസൂദനൻ കർത്ത എന്നകാര്യവും ഇതോടെ പുറത്തുവരികയാണ്. മനോരമയിൽ ലേബർ കോഡ് നടപ്പാക്കി ആനുകൂല്യങ്ങൾ വെട്ടിക്കളയുന്ന അതേ സമയത്താണ് അദ്ദേഹം അക്കാര്യം മറച്ചുവച്ച് മറ്റ് സ്ഥാപനങ്ങളിൽ സമരത്തിന് ഇറങ്ങിയത്.

പാർലമെന്റ് പാസാക്കിയ വർക്കിങ് ജേർണലിസ്റ്റ് ആക്ടിന്റെ പ്രധാന ലക്ഷ്യം മാന്യമായ വേതനവും തൊഴിൽ അവകാശങ്ങളും ഉറപ്പ് നൽകുന്ന വേജ് ബോർഡ് ആണ്. ഇത് ലേബർകോഡ് നടപ്പാക്കിയതോടെ ഇല്ലാതായി. ഈ അവസരം മുതലെടുത്താണ് മാധ്യമ ഉടമകൾ തൊഴിലാളി വിരുദ്ധമായ ലേബർ കോഡ് നടപ്പാക്കാൻ തുടങ്ങിയിരിക്കുന്നത്. കേരളത്തിൽ ലേബർ കോഡ് നിലവിൽ വരുന്നതിനു മുമ്പേ തന്നെ കേരളത്തിലെ വൻകിട മാധ്യമ സ്ഥാപനങ്ങൾ അത് നടപ്പാക്കാൻ തുടങ്ങിയിട്ടും പ്രധാന രാഷ്ട്രീയ പാർട്ടികളോ തൊഴിലാളി സംഘടനകളോ ഇതിനെതിരെ രംഗത്തുവരുന്നില്ല എന്നതും കാണേണ്ടതുണ്ട്. മറ്റ് സംഘടനകൾ ഇടപെടും മുന്പേ ഇക്കാര്യം ഉന്നയിക്കേണ്ട K U W J പോലും ഇക്കാര്യം ഉന്നയിക്കുന്നില്ല എന്നതാണ് അതിലേറെ വിചിത്രമായ കാര്യം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട K U W J പ്രസിഡന്റ് മലയാള മനോരമയിൽ നിന്നുള്ളയാളാണ്. ജനറൽ സെക്രട്ടറിയാകട്ടെ വേബർ കോഡിന് സർവ പിന്തുണയും പരസ്യമായി പ്രഖ്യാപിച്ച റിലയൻസ് ഗ്രൂപ്പിന്റെ ചാനലായ ന്യൂസ് 18ന്റെ ജീവനക്കാരനും. അതിനാൽ ഇനി K U W J ലേബർ കോഡ് നടപ്പാക്കൽ മുഖ്യവിഷയമായി ഉന്നയിക്കില്ല എന്ന ആശങ്ക മാധ്യമ പ്രവർത്തകർക്കിടയിൽ അതി ശക്തമായി പടർന്നുകഴിഞ്ഞിട്ടുണ്ട്. പുതിയ കമ്മിറ്റി അവരുടെ നിലപാടും സത്യസന്ധ്യതയും തെളിയിക്കണമെങ്കിൽ മനോരമയുടെയും മാതൃഭൂമിയുടെയും പടിക്കൽ നിന്ന് സമരം തുടങ്ങേണ്ടിവരും. അതിന് സമീപകാലത്തൊന്നും ഒരു സാധ്യതയുമില്ലെന്നാണ് K U W J അംഗങ്ങൾതന്നെ പറയുന്നത്.

Related Stories