Skip to content
Kerala

മലയാളികളെ ചിരിപ്പിച്ച അതുല്യ കലാകാരന്‍, നവാസിന്റെ മരണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ്

കലാഭവന്‍ നവാസിന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. മിമിക്രി വേദികളിലൂടെ മലയാളികളെ ചിരിപ്പിച്ച അതുല്യ കലാകാരനായിരുന്നു കലാഭവന്‍ നവാസെന്ന് അദ്ദേഹം പറഞ്ഞു. ‘മിമിക്രി വേദികളിലെ അസാധാരണ പ്രകടനത്തിലൂടെയാണ് ചലച്ചിത്ര മേഖലയിലും നവാസ് സ്ഥാനമുറപ്പിച്ചത്. മിമിക്രി എന്ന കലാരൂപത്തെ ജനകീയ

N

News Desk

Published on: 2 Aug 2025, 10:19 am

മലയാളികളെ ചിരിപ്പിച്ച അതുല്യ കലാകാരന്‍, നവാസിന്റെ മരണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ്

കലാഭവന്‍ നവാസിന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. മിമിക്രി വേദികളിലൂടെ മലയാളികളെ ചിരിപ്പിച്ച അതുല്യ കലാകാരനായിരുന്നു കലാഭവന്‍ നവാസെന്ന് അദ്ദേഹം പറഞ്ഞു.

‘മിമിക്രി വേദികളിലെ അസാധാരണ പ്രകടനത്തിലൂടെയാണ് ചലച്ചിത്ര മേഖലയിലും നവാസ് സ്ഥാനമുറപ്പിച്ചത്. മിമിക്രി എന്ന കലാരൂപത്തെ ജനകീയമാക്കിയ കലാകാരന്മാരില്‍ ഒരാളായിരുന്നു കലാഭവന്‍ നവാസ്. കലാഭവന്‍ നവാസിന്റെ വിയോഗം കലാ കേരളത്തിന് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു’ സതീഷന്‍ കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച്ച രാത്രിയാണ് കലാഭവന്‍ നവാസ് അന്തരിച്ചു. 51 വയസ് ആയിരുന്നു. സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ എത്തിയതായിരുന്നു. മുറിയില്‍ മരിച്ചു കിടക്കുന്നതായി റൂം ബോയ് ആണ് കണ്ടത്. ചലച്ചിത്ര നടന്‍ അബൂബക്കറിന്റെ മകനാണ്. നടി രഹനയാണ് ഭാര്യ.

Related Stories