Skip to content
Kerala

ആ പെൺകുട്ടികൾ സദാചാര മൂല്യങ്ങളെ വെല്ലുവിളിച്ചു, മാതാപിതാക്കളെ ധിക്കരിച്ചു: നൂറയേയും ആദിലയേയും ഗൃഹപ്രവേശന ചടങ്ങിന് വിളിച്ചതിൽ ഖേദം പ്രകടിപ്പിച്ച് മലബാർഗോൾഡ് ഉടമ

കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫൈസൽ എകെ മലബാറിൻ്റെ പാലുകാച്ചലിന് ലെസബിയന്‍ കപ്പിള്‍സ് ആയ ആദിലയും നൂറയും എത്തിയതിനെ ചൊല്ലി വിവാദം. ഫെെസലിനൊപ്പമുളള ഇവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മലബാർ ഗോള്‍ഡിനെതിരെ വലിയ പ്രതിഷേധം ഉയർന്നത്. എന്നാൽ, ഇവർ വന്നത് തൻ്റ

N

News Desk

Published on: 18 Nov 2025, 11:03 am

ആ പെൺകുട്ടികൾ സദാചാര മൂല്യങ്ങളെ വെല്ലുവിളിച്ചു, മാതാപിതാക്കളെ ധിക്കരിച്ചു: നൂറയേയും ആദിലയേയും ഗൃഹപ്രവേശന ചടങ്ങിന് വിളിച്ചതിൽ ഖേദം പ്രകടിപ്പിച്ച് മലബാർഗോൾഡ് ഉടമ

കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫൈസൽ എകെ മലബാറിൻ്റെ പാലുകാച്ചലിന് ലെസബിയന്‍ കപ്പിള്‍സ് ആയ ആദിലയും നൂറയും എത്തിയതിനെ ചൊല്ലി വിവാദം. ഫെെസലിനൊപ്പമുളള ഇവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് മലബാർ ഗോള്‍ഡിനെതിരെ വലിയ പ്രതിഷേധം ഉയർന്നത്.  എന്നാൽ, ഇവർ വന്നത് തൻ്റെ അറിവോടെയല്ലെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫൈസൽ എകെ മലബാർ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഖേദം അറിയിച്ചത്. എന്നാല്‍ ഈ കുറിപ്പും വിവാദമായതോടെ നിലവില്‍ പിന്‍വലിച്ചിട്ടുണ്ട്.

വിശദീകരണക്കുറിപ്പിലെ പ്രധാന ഭാഗങ്ങൾ:

  • “എന്റെ ഗൃഹപ്രവേശന ചടങ്ങുകളിൽ സമൂഹത്തിലെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുത്തു. അഗസ്റ്റിൻ തലമുറയിൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാവരെയും സൗഹൃദങ്ങളേയും കാത്തുസൂക്ഷിക്കേണ്ടതുണ്ട്.”

  • “എന്നാൽ, എന്റെ പരിപാടിയിൽ രണ്ട് പെൺകുട്ടികൾ പങ്കെടുത്തത് എനിക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നില്ല.”

  • “സമൂഹത്തിന്റെ സദാചാരമൂല്യങ്ങളെ വെല്ലുവിളിച്ചും സ്വന്തം മാതാപിതാക്കളെത്തന്നെ ധിക്കരിച്ചും സോഷ്യൽ മീഡിയയിൽ താറടിച്ചും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതിയ തലമുറയ്ക്ക് തെറ്റായ സന്ദേശം നൽകി എന്ന ആരോപണത്തെ മുഖവിലക്കെടുക്കുന്നു.”

  • “കുട്ടികൾ സംരക്ഷിക്കപ്പെടുന്നതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല എന്ന് ആത്മാർത്ഥമായിക്കൊണ്ട് അറിയിക്കുകയും സമൂഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു.”

ഗൃഹപ്രവേശന ചടങ്ങിൽ നൂറയും ആദിലയും പങ്കെടുത്തത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്ഥാപന ഉടമകളിലൊരാളായ ഫൈസൽ എ.കെ മലബാർ സമൂഹമാധ്യമങ്ങളിലൂടെ ഖേദം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. എന്നാല്‍ ഈ നിലപാടിലും അദ്ദേഹത്തിന് ഉറച്ച് നില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല.

Related Stories